ഞാൻ പൊക്കോളാം….. എങ്ങോട്ടെങ്കിലും… ഒന്ന് പിടിച്ചെടാ….. എടാ പട്ടി കഴുവേറി നിന്നോടാ പറഞ്ഞത്…… ഒന്ന് വാടാ…… എടാ……… തറയിൽ വീണു കരയുന്ന മണിയനെ ഒന്ന് തിരിഞ്ഞു പോലും നോക്കാതെ ഗോപു നടന്നു…… ഗോപു വാതിൽ തുറന്നു അകത്തു കയറി ശാലിനി ഓടി വന്നു ഗോപുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു…..
ഗോപുവിന്റെയും കണ്ണ് നനഞ്ഞു…… ” അമ്മക്ക് ഇനി ഞാൻ മതി… എനിക്ക് അമ്മയും…. ” ഗോപു ശാലിനിയുടെ നിറുകയിൽ ഒരു മുത്തം നൽകി ചേർത്തു പിടിച്ചു……….. തെമ്മാടി മണിയൻ ആരുടെയോ തല്ലുകൊണ്ട് നടുതളർന്നു കിടപ്പായി എന്ന വാർത്ത കാട്ടുതീ പോലെ നാടെങ്ങും പറന്നു… ” ആരാ “. ? എല്ലാവർക്കും അറിയേണ്ടത് മണിയന് പണി കൊടുത്തത് ആരാണ് എന്നാണ്… നാട്ടിൽ പൊടിപ്പും തൊങ്ങലും വെച്ച പല കഥകളും കള്ളുഷാപ്പിലും ചായക്കടകളിലും ആളുകൾ പറഞ്ഞു നടന്നു…….
സത്യമൊഴികെ…….!! ഗോപുവിന് വല്ലാത്തൊരു ധൈര്യവും തന്റേടവും വന്നു.. ഒന്നിനെയും പേടിയില്ലാത്ത പോലെ……. ആ സംഭവത്തിന് ശേഷം അമ്മ വയലിൽ പണിക്ക് പോകാറില്ല…… ഞാൻ കവലയിൽ റേഷൻ കടയിൽ ജോലിക്ക് കയറി.. അതിനിടയിൽ രാഹുൽ അവധിക്ക് വന്നപ്പോൾ അവൻ ജോലി കാര്യം ശെരിയാക്കി തരാം പക്ഷേ കുറച്ച് സമയം വേണം എന്നുപറഞ്ഞു……
രാധേച്ചി റേഷൻ മേടിക്കാൻ വരുമ്പോൾ കാണാറുണ്ട്.. എന്താ ഇപ്പോൾ അങ്ങോട്ടൊന്നും വരാത്തത് എന്ന് ചോദിച്ചു ഇടക്ക് വരാം എന്ന് പറഞ്ഞു എങ്കിലും എനിക്ക് പോകാൻ തോന്നിയില്ല.. അമ്മ ഒന്നുരണ്ട് മാസമെടുത്തു ആ ഷോക്കിൽ നിന്നും പുറത്ത് വരാൻ.. അമ്മ പണിക്കു പോട്ടെ എന്ന് ചോദിച്ചു പക്ഷേ ഞാൻ സമ്മതിച്ചില്ല….