“ ശെരി മോളെ “
അവൾ അകത്തേക്ക് കയറി പോയി. പിറ്റേന്ന് രാവിലെ തന്നെ എല്ലാരും ഒരുങ്ങി ബസ്റ്റാന്റിൽ എത്തി. അവൾ നോക്കുമ്പോൾ അയാളെ കാണാൻ ഇല്ല, അങ്ങനെ നിൽക്കുമ്പോൾ ആണ് അവർക്ക് പോകാനുള്ള ബസ്സ് വന്നത്. അവൾ അവിടെ ബസ്സിൽ കയറാതെ നിന്നപ്പോൾ മുത്തശ്ശി
“ എന്താടി നീ വരുന്നില്ലേ “
“ വരുവാ “
മുത്തശ്ശിടെ കൂടെ അവൾ ബസ്സിൽ കയറി ഇരുന്നു. അപ്പോഴാണ് അവൾ ശ്രദ്ധിച്ചത്. അയാൾ അപ്പുറത്താണ് നിൽക്കുന്നത് എന്ന്.
“ മുത്തശ്ശി, ഞാൻപോയി വെള്ളം വാങ്ങിക്കൊണ്ടു വരാം “
“ പെട്ടെന്ന് വരണം കേട്ടോ “
“ അ “
അവൾ ബസ്സിൽ നിന്നും ഇറങ്ങി അയാളുടെ അടുത്തേക്ക് ചെന്നിട്ട്,
“ ദ്ദേ ഈ കാണുന്ന ബസ്സാണ്. പെട്ടന്ന് വാ “
അവൾ അതും പറഞ്ഞു കടയിൽ നിന്നും ഒരു കുപ്പി വള്ളം വാങ്ങി തിരികെ ബസ്സിൽ കയറി. അവൾ ബസ്സിൽ കയറിയിട്ട് അയാളെ നോക്കി അയാൾ ബാക്ക് സീറ്റിൽ ആണ്. അവൾ അയാളെ നോക്കി ചിരിച്ചിട്ട് അവൾ സീറ്റിൽ ഇരുന്നു. മണിക്കൂറുകൾക്ക് ശേഷം ബസ് അവര്ക് ഇറങ്ങാൻ ഉള്ള സ്റ്റാൻഡ് എത്തി അയാലും ഇറങ്ങി. അവൾ മുത്തശ്ശിയോട് മൂത്രം ഒഴിക്കണമെന്ന് പറഞ്ഞിട്ട് അയാളുടെ അടുത്തേക്ക് ചെന്നിട്ടു.
“ വീട്ടിലേക്ക് വരാൻ അറിയാമോ “
“ ഇല്ല “
“ നടന്നു പോകാനുള്ള ദൂരമേ ഒള്ളൂ. മുത്തശ്ശി അറിയാതെ പിറകെ വന്നൽ മതി. “
“ അ “
അവൾ തിരികെ മുത്തശ്ശിയുടെ കൂടെ നടക്കാൻ തുടങ്ങി. അയാൾ അവർ കാണാതെ പിന്തുടർന്ന്. അവസാനം അവളിടെ വീട് കണ്ടു പിടിച്ചിട്ട്. അവൾക്കൊരു ടാറ്റയും കൊടുത്തിട്ട് അയാൾ പോയി.
അങ്ങനെ രണ്ടു ദിവസം കഴിഞ്ഞു. ഏന്ധോ ശബ്ദം കേട്ടാണ് അവൾ എണീറ്റത്തു. അവൾ കണ്ണും തിരുമിക്കൊണ്ട് ഇറങ്ങി വന്നു നോക്കിയപ്പോൾ അടുക്കള വശത്തു ആ കിളവൻ നിന്നു വിറക് കീറുന്നു. അവൾ മുത്തശ്ശിയോട് ചോദിച്ചു