അവൾ പറഞ്ഞു നിർത്തി. സത്യം പറഞ്ഞാൽ ഇവൾക്കെങ്ങനെ ഇത് ചിന്തിക്കാൻ കഴിയുന്നു എന്ന് എനിക്കറിയില്ല.. എന്തൊക്കെ ആയാലും വരുന്നത് വരുന്നിടത്തു വെച്ച് എന്ന് ഞാൻ തീരുമാനിച്ചു..
അന്ന് വൈകിട്ട് വേണിയും ഞാനും ഒരുമിച്ച് കോളേജിനു പുറത്തേക്ക് ഇറങ്ങി… അവിടേക്ക് ഒരു കാർ വന്നു… വേണിയുടെ അച്ഛനായിരുന്നു..
“മോളൂ…!” ഡ്രൈവിംഗ് സീറ്റിലിരുന്ന് പുറത്തേക്ക് നോക്കി വിളിച്ചു
“ആ…അച്ഛാ…” വേണി മറുപടി കൊടുത്തു
“ആഹാ അശ്വിൻ അല്ലേ?” അദ്ദേഹം ചോദിച്ചു
“അതെ അങ്കിൾ” ഒരു ചിരിച് മുഖത്തോടെ ഞാനും മറുപടികൊടുത്തു
വേണി ബാക്ക് ഡോർ തുറന്നു തന്നിട്ട് കയറാൻ പറഞ്ഞു
“വേണ്ട വേണി ഞാൻ പൊക്കോളാം ബസ്സ് കിട്ടും…”
“കേറടോ കൂടുതൽ ഫോർമാലിറ്റി ഒന്നും കാണിക്കേണ്ട മോളെല്ലാം പറഞ്ഞിട്ടുണ്ട്!!” ഒരു ചിരിയോടെ അദ്ദേഹം പറഞ്ഞു
അങ്ങനെ എന്നെയും കൂട്ടി കാർ മുന്നോട്ടു നീങ്ങി
“എടൊ അശ്വിനെ..”
“ആഹ് അങ്കിൾ!?”
“എടൊ നിങ്ങടെ കാര്യമൊക്കെ ദാ ഇവള് പറഞ്ഞിട്ടുണ്ട് കേട്ടോ..!” വേണിയെ നോക്കിയിട്ട് അദ്ദേഹം എന്നോടായി പറഞ്ഞു
അപ്പൊ ഞാൻ ഇടതു സൈഡിലെ മിററിൽ നോക്കി വേണിയുടെ മുഖം എനിക്ക് കാണാൻ കഴിഞ്ഞു… അവളിൽ ഒരു ചളിപ്പ് പറ്റിയ ഭാവമായിരുന്നു
അപ്പോ കക്ഷി… ഞങ്ങൾ തമ്മിൽ വല്യ ലവ് ആണെന്നൊക്കെയാണ് അദ്ദേഹത്തോട് പറഞ്ഞു വെച്ചിരിക്കുന്നത്
“ഹല്ല എന്തെടോ ഒന്നും സംസാരിക്കാതെ ഇരിക്കുന്നെ?”
“അയ്യോ ഒന്നുമില്ലങ്കിൾ പെട്ടെന്ന് അങ്കിൾ അങ്ങനെ ചോദിച്ചപ്പോ…”