“അത്…കുറച്ചു വായിക്കും, സിനിമ കാണും. അതൊക്കെ തന്നെ. ഇങ്ങോട്ടു വന്നിട്ട് അധികം നാളായിട്ടില്ല. സ്ഥലമൊക്കെ പരിചയം ആയി വരുന്നതേ ഉള്ളു.”
ഞാൻ ഒരു ചൂണ്ട കൂടി ഇട്ടുനോക്കാം എന്ന് കരുതി.
“ഹോസ്പിറ്റലിൽ ഫ്രണ്ട്സിനെ ഒന്നും കിട്ടിയില്ലേ?”
“കുറച്ചൊക്കെ. ഞാൻ പൊതുവെ അങ്ങനെ ഒരുപാടൊന്നും മിണ്ടാറില്ല. മിണ്ടാൻ താല്പര്യമുള്ള കുറച്ചുപേരൊക്കെ ഉണ്ട്. പക്ഷെ ഇതുവരെ ഞാൻ അങ്ങനെ സംസാരിച്ചു തുടങ്ങിയില്ല.”
“അങ്ങനെ മിണ്ടാതെ ഇരിക്കരുത്. ചിലപ്പോ അവർക്കു ഹെല്പ് ചെയ്യാൻ പറ്റും ഇവിടൊക്കെ പരിചയം ആയി വരാൻ .” ഒരു കണ്ണിറുക്കി കാണിക്കുന്ന ഇമോജിയും ഇട്ടു.
“എനിക്ക് സംസാരിച്ചു തുടങ്ങണം എന്നൊക്കെ ഉണ്ട്. പക്ഷെ ഒരു പേടി ആണ്. അനാവശ്യം വല്ലോം പറഞ്ഞു കുളമാക്കുമോ എന്ന്.”
“അതിപ്പോ സംസാരിച്ചാലല്ലേ അറിയൂ? കുറച്ചെന്തെങ്കിലും പറഞ്ഞാലും കൂടുതലുപേരും അതങ്ങു ക്ഷമിക്കും മാഷേ.”
“ഹ്മ്മ്. എന്തായാലും ഈ സൈറ്റ് ഒക്കെ ഉള്ളത് എന്നെപോലുള്ളവർക്കു ഒരു സഹായമായി.”
ഞാൻ ആരാണെന്നു മനസിലായിട്ടു തന്നെയാ പുള്ളി സംസാരിക്കുന്നതു എന്നെനിക്കു മനസിലായി.
“ഞാൻ കുറച്ചു പബ്ലിസിറ്റി തരട്ടെ? പുതിയ ഡോക്ടർ ഇന്റെരെസ്റ്റഡ് ആണെന്ന്? അറിഞ്ഞാൽ എന്തായാലും ഡിമാൻഡ് ഉണ്ടാവും “.
“അതൊന്നും വേണ്ട അതെന്റെ സ്റ്റൈൽ അല്ല. ഹോസ്പിറ്റലിലെ പലരെയും ഞാൻ ഇവിടെ കണ്ടിരുന്നു. പക്ഷെ ഒരാളെ മാത്രമേ ഞാൻ അക്‌സെപ്റ് ചെയ്തോള്ളു. എനിക്ക് ആദ്യമേ മനസിലായി ദീപ ഇത് താനാണെന്ന്. ശെരിയാണ് പ്രൊഫൈൽ പടങ്ങളിൽ ഞാൻ കണ്ടിട്ടുള്ള ദീപ അല്ല. വളരെ ഡിഫറൻറ് ആണ്. പക്ഷെ തന്നെ ഞാൻ ആവശ്യത്തിലേറെ ശ്രദ്ധിച്ചിട്ടുണ്ട്. എനിക്ക് മനസിലാകും, താൻ ഞാൻ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ഡ്രെസ്സിൽ വന്നാലും.”