അച്ചുന്റെ തേരോട്ടം 4 [മുസാഷി]

Posted by

 

നീണ്ടു കിടക്കുന്ന ഇൻ്റർലോക്ക് ഇട്ട വഴിയിലൂടെ ഒരു രണ്ട് മിനുട്ട് നടന്നാലേ ആ വീടിൻ്റെ ഉമ്മറത്തേക്ക് എത്തിപ്പെടാൻ പറ്റുകയുള്ളു എന്നൊരു അവസ്ഥ..ഞാൻ നൈസായിട്ട് പുറകിലേക്ക് തിരിഞ്ഞ് നോക്കി ഇനി ആ ഓട്ടോ ചേട്ടൻ പോയില്ലേൽ അയാളോട് അവിടം വരെ ലിഫ്റ്റ് ചോദിക്കാലോ..പക്ഷേ അവിടെ ഓട്ടോയുടെ സൈലൻസറിലൂടെ പോകുന്ന പുകമയം പോലും എനിക്ക് കാണാൻ കഴിഞ്ഞില്ല…!?എന്തൊരു പരീക്ഷണം ഇത് എൻ്റെ സിവനെ…. പിന്നെ ഒന്നും ആലോചിക്കാതെ ഞാൻ വീട്ടിലേക്ക് നടന്നു ..

 

സിറ്റൗട്ടിലേക്ക് കയറിയതും ഞാൻ കാളിംഗ് ബെല്ലടിച്ചു.പക്ഷേ കുറച്ച് നേരമായിട്ടും ആരെയും കാണാതെ ഇരുന്നതിനാലും ക്ഷമ എൻ്റെ സന്തത സഹചാരി ആയതിനാലും എൻ്റെ കൈയുടെ ചൂട് രണ്ട് വട്ടം കൂടി ആ കാളിംഗ്ബെൽ അറിഞ്ഞു..ഒരു മിനുട്ട് കഴിഞ്ഞതും വീടിൻ്റെ വലിയ വാതിൽ ചെറിയ ഒരു അമറലോടെ എനിക്ക് മുൻപിൽ തുറന്നു…അൽപ്പം പ്രായമായ ഒരു മുതുക്കി തള്ളനെ ആണ് എനിക്ക് കാണാൻ കഴിഞ്ഞത്..

 

“ഇവിടെ ഇപ്പൊ ഒന്നും വേണ്ട….!!!?” വാതിൽ തുറന്നതും ചെറിയ ഒരു നീരസത്തോടെ എന്നെ നോക്കി കൊണ്ട് പറഞ്ഞു….എന്നോട് തന്നെ ആണോ ഇത് പറഞ്ഞത് എന്നറിയാൻ ഞാൻ പുറകിലേക്ക് തിരിഞ്ഞ് നോക്കി.. അവിടെ ഒരു മൈരും ഇല്ല അപ്പോ എന്നോട് തന്നെ..!! ഞാൻ ഒരു സെയിൽസ് മാൻ ആണെന്ന് വിചാരിച്ച് കാണും ഈ തള്ളച്ചി….

 

 

“അയ്യോ ചേച്ചി ഞാൻ തോമസ് സാറിനെ കാണാൻ വന്നതാ..” ഉള്ളിൽ തോന്നിയ കലിപ്പ് പുറത്ത് കാട്ടാതെ അതിവിനയം തകർത്ത് അഭിനയിച്ചുകൊണ്ട് ഞാൻ പറഞ്ഞു..

Leave a Reply

Your email address will not be published. Required fields are marked *