അച്ചുന്റെ തേരോട്ടം 4 [മുസാഷി]

Posted by

 

“ആൻ്റി എന്നാ നാട്ടിൽ പോയിട്ട് വന്നത്..” ആൻ്റി ഉത്സവ സമയം നാട്ടിൽ പോയി എന്നാണ് എൻ്റെ ഒരു വിശ്വാസം അതുകൊണ്ട് തന്നെ ഞാൻ വെറുതെ ചോദിച്ചു…

 

എൻ്റെ ചോദ്യം കേട്ടതും നീ ഇവിടെ ഒന്നും ഇല്ലായിരുന്നോ എന്ന രീതിയിൽ ഒരു നോട്ടം.. ഞാൻ ആണേൽ ചോദിച്ചത് തെറ്റ് ആയെങ്കിൽ മാപ്പാക്കണം എന്നൊരു ദയനീയ ഭാവം മുഖത്ത് ഫിറ്റ് ചെയ്ത് ആൻ്റിയെ നോക്കി…

 

“ഞാൻ ഉത്സവത്തിൻ്റെ ലാസ്റ്റ് ദിവസം തന്നെ വന്നായിരുന്നു.. നീ ഇതൊന്നും അറിഞ്ഞില്ലേ ” ചായ ഗ്ലാസിലെ അവസാന തുള്ളിയും കുടിച്ചിറക്കിക്കൊണ്ട് എന്നോട് ചോദിച്ചു.. ഞാൻ അതിന് ഇല്ല എന്ന് ചൂമൽ കൂച്ചി… അതെന്താ ഞാൻ അറിയാഞ്ഞേ എന്നും ഞാൻ ആലോചിക്കാതെ ഇരുന്നില്ല…

 

“എൻ്റെ ചെക്കാ അവർക്ക് കൂടെ വല്ലതും ബാക്കി വെച്ചേക്കേണേ…” ഞാൻ വീണ്ടും പാത്രത്തിൽ നിന്നും ബോളി എടുക്കുന്നത് കണ്ട ആൻ്റി ഒരു ആക്കിയ ഭാവത്തോടെ പറഞ്ഞു…

 

“അതിനെ കുറിച്ച് ആലോചിക്കാം…” ഞാൻ ഒരു ഗർവോടെ അതിന് മറുപടി നൽകി..

 

പിന്നെയും കുറച്ച് നേരം കൂടെ കൊച്ച് വർത്തമാനങ്ങൾ പറഞ്ഞതിന് ശേഷം ആൻ്റി പോവാനായി ഇറങ്ങി….

 

“എടാ എന്നാ ഞാൻ പോയേക്കുവാ…” സിറ്റൗട്ടിൽ കിടക്കുന്ന ചെറുപ്പകളെ അണിയുന്നതിനൊപ്പം എന്നെ നോക്കി പറഞ്ഞു… ഞാൻ അതിന് ശെരി എന്ന അർത്ഥത്തിൽ തലയാട്ടി….

 

“ഹാ… പിന്നെ ഇല്ലേ വീണേച്ചി വിളിച്ചത് നീ വന്നോന്ന് അറിയാനാണ്… പിന്നെ നിൻ്റെ കയ്യിൽ കുട ഒന്നും ഇല്ലെന്നും പറഞ്ഞു…” പോവനായി ഇറങ്ങുന്നതിന് തൊട്ട് മുമ്പ് എന്തോ പെട്ടന്ന് ഓർത്തപോലെ ലത ആൻ്റി എന്നോട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *