അച്ചുന്റെ തേരോട്ടം 4 [മുസാഷി]

Posted by

 

“ അതെ എനിക്ക് അത്ര പ്രായം ഒന്നും ആയില്ലാട്ടോ…” കുറച്ച് ദൈർഘ്യമേറിയ സെക്കൻഡുകൾക്ക് ശേഷം തൻ്റെ ആലോചനക്ക് ഒടുവിൽ ആൻ്റി മൊഴിഞ്ഞു….

 

“പിന്നെ ഈ വരുന്ന ചിങ്ങത്തിൽ ഹാഫ് സെഞ്ചുറി അടിക്കും എന്നിട്ടാ… പ്രായം ആയില്ല എന്ന് കള്ളം പറയുന്നെ…” വീണ്ടും പുച്ഛിച്ച് വിട്ടുകൊണ്ട് തിളച്ച് വന്ന ചായ ഞാൻ രണ്ട് ഗ്ലാസിലേക്ക് പകർന്നു.. അതിൽ നിന്നും ഒരെണ്ണം എടുത്ത് ആൻ്റിയുടെ കൈകളിൽ കൊടുക്കുകയും ചെയ്തു..പക്ഷെ ആള് ഇപ്പോഴും കാര്യമായിട്ട് എന്തൊക്കെയോ മറുപടി പറയാൻ ആലോചിക്കുകയാണ്…

 

“നിങ്ങള് എന്നാൽ ആലോചിച്ച് ഇവിടെ നിന്നോ ഞാൻ പോയി പഴംപൊരി തിന്നട്ടെ ..” പന്തം വിഴുങ്ങി ഭിത്തിയിൽ പടമായ പെരുച്ചാഴിയെ പോലെ നിന്ന ആൻ്റിയുടെ പെട്ടിയിൽ ഞാൻ അവസാന ആണിയും അടിച്ചിറക്കി…

 

 

ഞാൻ ഹാളിലെ സോഫയിൽ ഇരുന്നുകൊണ്ട് ആൻ്റി കൊണ്ടുവന്ന പാത്രം തുറന്നു.. ബോളിയുടെ പ്രകാശം പതിച്ച് മിഴികൾ രണ്ടും മഞ്ഞളിച്ചിട്ടും ഏറ്റവും മുഴുത്ത പഴംപൊരി ഞാൻ അതിൽ നിന്നും കണ്ടെത്തി.. നല്ല മൊരിഞ്ഞ അത്യാവശം പഴുത്ത പഴം കൊണ്ട് നല്ല ഏതോ എണ്ണയിൽ ഇട്ട് വറുത്ത് എടുത്ത നല്ല കിണ്ണംകാച്ചി ബോളി… മഴ, ചായ ,ചൂടുള്ള കടി ആഹാ അന്തസ്സ്….!!?

 

“എങ്ങിനെയുണ്ട് കൊള്ളാമോ…??” ചായ ഊതി മോതുന്നതിനിടയിൽ ഒരു പരിഭവത്തോടെ എന്നോടായി ആൻ്റി ചോദിച്ചു…

 

“പൊളി… സാനം… നല്ല ടേസ്റ്റ് ഉണ്ട്..” സത്യസന്ധമായി തന്നെ ഞാൻ അതിന് ഉത്തരം നൽകി.. എൻ്റെ പുകഴ്ത്തൽ കേട്ടതും ആൻ്റിയുടെ മുഖത്ത് ചെറിയ ഒരു നാണം മിന്നിമറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *