“ആഹാ…അടിപൊളി…ഞാൻ ഇപ്പൊ ചോദിച്ച് ഇല്ലേൽ മോൻ എങ്ങനെ പോയാനെ….” എന്നെ വീണ്ടും ഒന്ന് ചൊക്കിവിട്ടുകൊണ്ട് അമ്മ പഴ്സിൽ നിന്നും കുറച്ച് നോട്ട് എടുത്ത് നീട്ടി…
“അത് പിന്നെ അമ്മ ചോദിക്കും എന്ന് എനിക്ക് അറിയാർന്നു…” ഇല്ലാത്ത ന്യായവും പറഞ്ഞുകൊണ്ട് ഞാൻ അമ്മയുടെ കയ്യിൽ നിന്നും കാശ് മേടിച്ചു….
“എന്നാ ശെരി ഞാൻ പോയേക്കുവാ…നീ അവിടെ ചെല്ലുമ്പോൾ വിളിക്ക്….” അതുമ്പറഞ്ഞ് അമ്മ വണ്ടിയും എടുത്ത് നേരെ ആശുപത്രിയിലേക്ക് പോയി…
ഒരു കാറ്റടിച്ചാൽ ഇളകി വീണേക്കാവുന്ന വെയിറ്റിംഗ് ഷെഡ്ഡിൽ ഞാൻ ഏകനായി വണ്ടിയും നോക്കി കാത്തിരുന്നു..പക്ഷേ എൻ്റെ കണ്ണുകൾ വെയ്റ്റിംഗ് ഷെഡ്ഡിൽ നിന്നും ഇടത്തേക്ക് അൽപ്പം മാറി താഴേക്കു പോകുന്ന പോക്കറ്റ് റോഡിൽ ഉടക്കി.അതുവഴി കുറച്ച് നേരം നടന്നാൽ ഡെയ്സി ടീച്ചറിൻ്റെ വീട്ടിലെത്താം.. വെറുതെ ഞാൻ ടീച്ചറിനെയും നിമ്മിയെയും ഓർത്ത് പോയി..അതിൻ്റെ ചെറിയ ഒരു ഇളക്കം എൻ്റെ കുണ്ണയും കാട്ടി…..ബസ് സ്റ്റോപ്പിൽ ഏതാണ്ട് ഒരു ഇരുപത് മിനിറ്റോളം ഞാൻ ഇരുന്നു.. വണ്ടി പോയിട്ട് ഒരു പട്ടി പോലും അതുവഴി വന്നില്ല….!! അതിൻ്റെ ദേഷ്യം ഞാൻ എൻ്റെ റീൽസ് തോണ്ടി തീർത്തു.. അല്ലാതെ ഞാൻ എന്ത് ചെയ്യാൻ…
“പോം…പോം…..” ചീവിഡിൻ്റെ സൗണ്ടുള്ള ഹോണുമായി എൻ്റെ കർണ പുടങ്ങളെ തകർത്ത് കൊണ്ട് എനിക്ക് പോവണ്ട ബസ് വന്നു…
ബസിൽ വലിയ തിരക്കൊന്നും ഇല്ലെങ്കിലും കാര്യമായിട്ട് സീറ്റുകൾ ഒന്നും തന്നെ കാലിയല്ല..എങ്കിലും എനിക്ക് ഒരു വിൻഡോസീറ്റ് തന്നെ കിട്ടി.