മാത്തച്ചൻ കൃഷിയിടത്തിൽ പണിയെടുത്തും, സാന്ദ്രയുടെ കുഞ്ഞിനെ കളിപ്പിച്ചും, എല്ലാം മറക്കാൻ ശ്രമിച്ചു..
സാന്ദ്ര ഇടക്ക് കുഞ്ഞിനേയുംകൊണ്ട് ഭർത്താവിന്റെ വീട്ടിൽ പോകും..
ഒരു ദിവസം അവിടെ നിന്ന് മടങ്ങിപ്പോരും..അവിടുത്തെ അപ്പനും അമ്മച്ചിക്കും കുഞ്ഞിനെ കാണാൻ പൂതിയായാൽ അവരിങ്ങോട്ട് വരും..
ഇപ്പോൾ വീട്ടിൽ മാത്തച്ചനും, സാന്ദ്രയും, കുഞ്ഞും മാത്രമേയുള്ളൂ.. പിന്നെ വീട്ട് ജോലിക്ക് ഒരു സ്ത്രീയുമുണ്ട്, സൂസി..
ശരിക്കും സൂസി വീട്ട് ജോലിക്കാരി മാത്രമല്ല..
മോളിക്കുട്ടിയുടെ അടുത്ത ബന്ധു കൂടിയാണ്..
മുപ്പത്തഞ്ച് വയസ് പ്രായമുള്ള,വിവാഹ ബന്ധം വേർപെടുത്തിയ സൂസിയെ വർഷങ്ങൾക്ക് മുൻപ് ഇങ്ങോട്ട് കൊണ്ടുവന്നതാണ് മോളിക്കുട്ടി.. സൂസിയും ഇപ്പോ ഈ വീട്ടിലെ ഒരംഗമാണ്..
✍️✍️✍️..
അഞ്ചേക്കർ പുരയിടത്തിന് നടുവിലാണ് മാത്തച്ചന്റെ വലിയ വീട്..
മുകൾ നിലയിലാണ് സാന്ദ്രയുടെ ബെഡ് റൂം.. താഴേ മാസ്റ്റർ ബെഡ്റൂമിൽ മാത്തച്ചനും, അടുക്കളയോട് ചേർന്നുള്ള മുറിയിൽ സൂസിയും കിടക്കും..
സാന്ദ്രയുടെ മുറിയിലെ ജനൽ തുറന്നാൽ ചുറ്റും മനോഹരമായ പച്ചപ്പാണ്..പപ്പയുടെ കൃഷിയാണ് ചുറ്റും.. വാരി വലിച്ച് എന്തെങ്കിലും എവിടെയെങ്കിലും കുഴിച്ചിട്ടിരിക്കുകയല്ല.
എല്ലാം ശാസ്ത്രീയരീതിയിലാണ്.. കുറേ സ്ഥലം പാവക്കാ പന്തലാണ്..അത് തന്നെ മനോഹരമായൊരു കാഴ്ചയാണ്..
അത് പോലെ ഒരോ കൃഷിയും ഓരോ സ്ഥലത്ത് മനോഹരമായി ഒരുക്കിയിട്ടുണ്ട്..
പപ്പയുടെ തോട്ടത്തിലൂടെ നടക്കാൻ സാന്ദ്രക്ക് വലിയ ഇഷ്ടമാണ്..