പപ്പ തന്നെയൊന്ന് ശ്രദ്ധിക്കുന്നത് പോലുമില്ല എന്ന് സാന്ദ്ര നിരാശയോടെ ഓർത്തു..
ഉം… ഇപ്പോ ശരിയാക്കിത്തരാം..
മാത്തച്ചൻ ചായ രണ്ടിറക്ക് കുടിച്ചു..
“പപ്പാ… “.
പതിവില്ലാത്ത ശബ്ദത്തിൽ സാന്ദ്ര വിളിക്കുന്നത് കേട്ട് മാത്തച്ചൻ നോക്കി..
“” ആന്റിക്ക് മാത്രേ പപ്പ കുടിച്ചതിന്റെ ബാക്കി കൊടുക്കൂ…?…എനിക്ക് തന്നാ ഞാനും കുടിക്കും…”..
ചായ നെറുകും തലയിൽ കയറിയ മാത്തച്ചനൊന്ന് ചുമച്ചു..
“എന്താ പപ്പായിത്…?.
പതിയെ കുടിക്കണ്ടേ… ?””..
സാന്ദ്ര കയ്യുയർത്തി മാത്തച്ചന്റെ തലയിൽ കൊട്ടി..
മാത്തച്ചൻ കേട്ടത് വിശ്വസിക്കാനാവാതെ മകളെ നോക്കി..
എന്താണ് അവളിപ്പോ പറഞ്ഞത്… ?..
എന്താണാ പറഞ്ഞതിനർത്ഥം..?.
“” ഇങ്ങോട്ട് താ.. എനിക്കും പറ്റും,പപ്പ കുടിച്ചതിന്റെ ബാക്കി… “..
സാന്ദ്ര, മാത്തച്ചന്റെ കയ്യിൽ നിന്നും ഗ്ലാസ് പിടിച്ച് വാങ്ങി അതിലുണ്ടായിരുന്ന ബാക്കി ചായ കുടിച്ചു.
മാത്തച്ചൻ തരിച്ച് നിൽക്കുകയാണ്..
തന്റെ മകളാണിത്..
അവളെന്തോ മുന വെച്ചാണ് സംസാരിക്കുന്നത്..
കർത്താവേ…അവളെന്തെങ്കിലും കണ്ടോ…?.
എന്തെങ്കിലും അറിഞ്ഞോ..?..
“” പപ്പാ….”
വീണ്ടും സാന്ദ്രയുടെ വിളി കേട്ട് മാത്തച്ചൻ കഷ്ടപ്പെട്ട് തലയുയർത്തി..
മകളുടെ മുഖത്തേക്ക് ശരിക്ക് നോക്കാൻ അയാൾക്കായില്ല..
“”ഈ മരത്തിലൊക്കെ പിടിച്ച് നിന്നാ രണ്ടാളും കൂടി കെട്ടി മറിഞ്ഞ് വീഴില്ലേ പപ്പാ… ഇത് ചെറിയ മരമല്ലേ…