കാന്താരി 13 [Doli]

Posted by

.
.

സമയം ഒമ്പത് കഴിഞ്ഞു

പവി : എവടെ ടാ കാണുന്നില്ലല്ലോ
അച്ചു : വെശക്കുന്നു അച്ഛാ
ചെറി : എന്നെ പിടിച്ച് തിന്ന് അല്ല പിന്നെ 🙄
ഞാൻ : വരും ടാ
ചെറി : ഡേയ് ആ ചെക്കനെ വിളി സിദ്ധുനെ
അമ്മ : ഒറ്റക്ക് വക്കുന്നുണ്ടാവും പാവം
പെട്ടെന്ന് കാറിന്റെ ഒച്ച കേട്ടു
സിദ്ധു harrier അകത്തേക്ക് കേറ്റി
സിദ്ധു : എന്താണ് വെശന്ന് അടി ആയാ എല്ലാരും
ചെറി : എറക്കി വക്കടേയ്
സിദ്ധു : ടാ വന്നേ
സിദ്ധു ഡിക്കി തൊറന്നതും കിളി പോയി
ഞാൻ : എന്തോന്ന് ഇത്
സിദ്ധു : ഇവടെ ആള് കൂടുതൽ അല്ലേ എടുക്ക്

അവനും ഞാനും കൂടെ സാനം എറക്കി
അമ്മ : ആഹാ വന്നോ
പവി : salad ഞാൻ പിടിക്കാ
സിദ്ധു : അതില് കൊറച്ച് beef ഇണ്ട് പൊരിച്ചത്… ഞാൻ ആണ്
ഞാൻ : ഏഹ്
സിദ്ധു : അല്ല കടയിൽ പോയി വാങ്ങിയത് meat 😊
ഞാൻ : അത് പറ 😏
സിദ്ധു : അപ്പൻ 😡
ഞാൻ : 😂
അവനും ഞാനും കൂടെ പിടിച്ച് കൊണ്ട് അകത്ത് വച്ചു
അച്ഛൻ : എന്താടാ കഴിച്ചോ
സിദ്ധു : ഇല്ല വല്യമ്മാമ,
അച്ഛൻ : ഇരിക്ക്
സിദ്ധു : ഇല്ല അവടെ എല്ലാരും waiting ആണ്, കളത്തിന്ന് രഘു മാമയും അമ്മായിയും വന്നിണ്ട്

ഞാൻ : ശേ തകർക്കാ അപ്പൊ
അച്ഛൻ : ഉം, അപ്പൻ ഇണ്ടോ
സിദ്ധു : ആഹ് വൈകീട്ട് വന്നു
അച്ഛൻ : ഉം
സിദ്ധു : ഞാൻ എറങാ എല്ലാരും കഴിച്ചിട്ട് feedback group ല് ഇട് അപ്പൊ bye കിച്ചു വന്നിണ്ട്
ഞാൻ : ഏഹ് 👀

സിദ്ധു : എന്റെ എന്റെ
ചെറി : ടാ ഇതൊന്നും ശെരിയല്ല
സിദ്ധു : ഇല്ല രാജുമ്മാമാ അവള് എന്നെ കാണാൻ വന്നതല്ല…അമ്മൂനെ കാണാൻ വന്നതാ 😁
അച്ഛൻ : ഉം മതി മതി ചെല്ല്…
അമ്മ : പൊന്നു നോക്കി പോണം…
ഞാൻ അവന്റെ കൂടെ എറങ്ങി പോയി
സിദ്ധു : വര്ണാ
ഞാൻ : ഏഹ്
സിദ്ധു : പിള്ളേർ ഒക്കെ ഇണ്ട്
ഞാൻ : എവടെ
സിദ്ധു : രാമമ്മാമടെ വീട്ടില്
ഞാൻ : അവര് വന്നോ Hyderabad ന്ന്
സിദ്ധു : ഇല്ല, രാമമാമ എന്തോ signature ഇടാൻ ഒക്കെ ആയിട്ട് വന്നതാ ഇന്ന് കാലത്ത് പോയി
ഞാൻ : നന്ദൻ ഇണ്ടോ
സിദ്ധു : പിന്നെ അടിച്ച് മട്ട ആണ്
ഞാൻ : ശോ 😺
സിദ്ധു : വാ
ഞാൻ : ഇല്ല പോയേ നീ അച്ഛൻ കൊല്ലും
സിദ്ധു : എന്നാ നീ ഇവടെ ഇരുന്ന് food കഴിച്ച് കെടക്ക്… ആ halo 🙂
ഞാൻ തിരിഞ്ഞ് നോക്കിയതും പപ്പ നിക്കുന്നു കൂടെ അച്ചു ഇണ്ട്
പവി ഓടി എറങ്ങി വന്നു
പവി : അതേ സിദ്ധു ഈ book കുട്ടുന് കൊടുക്കോ
സിദ്ധു : ഏഹ്
പവി : കൊടുത്താ മതി ബാക്കി ഞാൻ പറയാ
സിദ്ധു : ആഹ് ശെരി
ഞാൻ : വല്ല love letter ആണോ മോളെ
സിദ്ധു : സത്യം
പവി : അല്ല love song
സിദ്ധു : ശെരി അപ്പൊ
ഞാൻ : set
അവൻ എറങ്ങിയതും ഞാൻ പോയി ഗെയിറ്റ് പൂട്ടി
പവി : അതേ എന്താടാ നിന്റെ കെട്ടിയവൾക്ക് മോന്ത കല്ല് പോലെ
ഞാൻ : ആർക്കറിയാ
പവി : ഹും സൂക്ഷിച്ചോ ചെരവക്ക് അടിക്കാതെ നോക്കിക്കോ
ഞാൻ : ഓ പിന്നെ അവള് പാവം

Leave a Reply

Your email address will not be published. Required fields are marked *