കാന്താരി 13 [Doli]

Posted by

പപ്പ : എനിക്ക് കൊച്ചിയില് ജീവിച്ചാ മതി

ഞാൻ : ആണോ ശെരി അങ്ങനെ ആണോ അത് പറയണ്ടേ ആദ്യം പൊക്കോട്ടോ

പപ്പ : shivaaaaaa 😡

ഞാൻ : ഒച്ച വേണ്ടാ എന്തിനാ ഒച്ച i will miss you പൊക്കോ എടക്ക് വരണം

പപ്പ : 😣 👀

എനിക്ക് ചിരി ആണ് വന്നത്

പപ്പ : ചിരിക്ക് ചിരിക്കാൻ

അവളെന്റെ മുടി പിടിച്ച് വലിച്ചു

അത് ശെരിക്കെ ആയിരുന്നു…

പപ്പ : ചവിട്ടി കൊല്ലും ഞാൻ പട്ടി 😡

കൈ വിട്ട് പോയി തൊടങ്ങി

ഞാൻ പോലും അറിയാതെ അവൾടെ കൈ ഞാൻ തട്ടി മാറ്റി

പപ്പ : 😨 😡

ആദ്യം ഞെട്ടൽ പിന്നെ ദേഷ്യം അവസാനം പപ്പ എന്റെ നേരെ charge ചെയ്ത് വന്നു

ഞാൻ അവൾടെ വലത് കൈ തടഞ്ഞ് പിടിച്ച് തട്ടി

പപ്പ എടത് കാലൊണ്ട് എന്റെ കാലില് ഒറ്റ ചവിട്ട്

ഞാൻ അവൾടെ എടത് കൈ കൂടെ പിടിച്ച് അവളെ കറക്കി കൈ പിന്നിൽ ആക്കി ഒറ്റ കൈ കൊണ്ട് പിടിച്ച് വച്ചു

പപ്പ കറങ്ങി ചൊമരിൽ ചവിട്ടാൻ പോയതും ഞാൻ അവളെ പിടിച്ച് ബാക്കിലേക്ക് വലിച്ചു

പപ്പ തല താത്തി

ഞാൻ : നോക്കണ്ട ഇനി ചവിട്ടാൻ കാലും കിട്ടില്ല കഴിഞ്ഞോ നിന്റെ

അവള് ഫ്രണ്ടിലേക്ക് വലിച്ച് മേലോട്ട് പൊന്തി ചാടി കൈക്ക് വല്ലതും ആവണ്ട വച്ച് ഞാൻ കൈ ലൂസാക്കി പിടി വിട്ടു

പപ്പ : 😡
ഞാൻ : വേണ്ടാ ഇപ്പൊ ഞാൻ വിട്ടു കൈയ്യോ കാലോ പൊട്ടിയാ പണി ആവും

പപ്പ : fight തൊടങ്ങിയ പിന്നെ വീഴാതെ നിർത്താൻ പാടില്ല

ഞാൻ : 🙄 ഹ് okey

പപ്പ കൈ മടക്കി എന്റെ വയറിന്റെ നേരെ വന്നു

ഞാൻ പില്ലോ എടുത്ത് എടക്ക് വച്ച് തടഞ്ഞു

ഞാൻ : വേണ്ടാ 😂

പപ്പ കാല് പൊക്കി ഞാൻ കാലിൽ തട്ടി അവളെ തലേണ വച്ച് പിടിച്ച് തള്ളി

ഞാൻ : അയ്യേ ഇതാണോ കറാട്ട ഹും ഇതിലും നല്ലത് പൊറോട്ട അടിക്കാൻ പോ 😏

Leave a Reply

Your email address will not be published. Required fields are marked *