ഞാൻ : പറഞ്ഞോ വല്ലതും
പപ്പ : ഇല്ല
ഞാൻ : ഭാഗ്യം
പപ്പ : ഓ അപ്പൊ തല്ലാത്ത കൊണ്ട് എന്തായാലും സീനില്ല
ഞാൻ : അതേ അവര് അമ്മൂന്റെ അമ്മ ആണ് അവന്റെ അമ്മായി അമ്മ മാത്രല്ല അവനെ കൊറേ കാലം വൈഗ അമ്മായി എങ്ങനെ ആണോ നോക്കിയത് അതേ പോലെ ജെനിച്ച ടൈമില് അവനെ അങ്ങനെ നോക്കിയ അമ്മ ആണ് അപ്പൊ അവർടെ കണ്ണില് എന്റെ ഭാര്യ എന്നതിനെക്കാളും ഹരിടെ പെങ്ങൾ എന്നെ വരൂ
പപ്പ : ആയിക്കോട്ടെ എന്നെ എന്തിനാ force ചെയ്യുന്നേ പോ പറഞ്ഞ്
ഞാൻ : socialise ചെയ്യാൻ അല്ലെങ്കി നാളെ സിദ്ധുന്റെ engagement ടൈമില് നീ പാട് പെടും
പപ്പ : ആര് വരാൻ
ഞാൻ : ശെരി വരണ്ട
പപ്പ : വരുന്നില്ല
ഞാൻ : അപ്പോ എന്നോട് പറയരുത് സൂര്യ ചേട്ടൻ ചന്ദ്രേട്ടൻ പറഞ്ഞ് ആഹ്
പപ്പ : എന്റെ വീട്ട്കാർ far better ആണ്
ഞാൻ : കുടുംബത്തെ പറഞ്ഞാ ഇണ്ടല്ലോ പപ്പ
പപ്പ : പറയുന്നില്ല എന്നെ എന്തിനാ ഈ കോമാളിത്തരത്തിന് force ചെയ്യുന്നേ എന്നെ ചോദിച്ചുള്ളൂ
ഞാൻ : ശെരി ഇനി ഇല്ല പോയി ഒന്ന് ജോയിൻ ആയി എല്ലാരോടും mingle ആവട്ടെ വച്ച് പറഞ്ഞതാ തെറ്റ് എന്റെ ആണ് വിട്ടേക്ക്
പപ്പ : mingle ചെയ്യാൻ ഞാൻ ഒരു സത്യം പറയട്ടെ ഈ വീട്ടിന്റെ പൊറത്ത് ഒരാൾക്ക് എന്നെ പിടിക്കില്ല എല്ലാർക്കും അവനെ ആണ് ഇഷ്ട്ടം എനിക്ക് അറിയാ അത് നിന്റെ അമ്മായി ആണെങ്കിലും ചേച്ചി ആണെങ്കിലും സിദ്ധു ചേട്ടൻ ആരോ ആയിക്കോട്ടെ
ഞാൻ : അറിയാ അപ്പൊ
പപ്പ : ആ അറിയാ അതിനാ ഞാൻ ഇല്ല പറഞ്ഞെ
ഞാൻ : ഇല്ലെങ്കി ഇവടെ അട ഇരുന്നോ
പപ്പ : എന്താ എനിക്ക് അവടെ വന്നൂടെ അതോ ഇന്ദ്രൻ ആണ് കൂടുതൽ fund ഏറക്കുന്നത് എന്നത് കൊണ്ട് ഞാൻ വരാൻ പാടില്ലേ