ഞാൻ : 😂
ചിത്തു : അമ്മ എന്താ വച്ചിട്ടാ രാമമ്മാമ ആരാ അമ്മക്ക് അറിയാലോ, കണ്ണൻ ആരാ അറിയാലോ… അമ്മ ഇന്നലെ കൂടെ പറഞ്ഞെ ഉള്ളു സിദ്ധുന്റെ കിച്ചു എങ്ങാനും ആവണം അവൾടെ സ്ഥാനത്ത് അവളെ അമ്മ ചവിട്ടി വെളിയില് കളഞ്ഞേനെ
ഞാൻ : 🤣
ചിത്തു : 😂
പവി : എന്താണ് ഒരു സിറി
ഞാൻ : നിന്റെ കാര്യം തന്നേ പോയും പോയ് ആ വായിനോക്കിയേ ഇഷ്ട്ടപ്പെട്ട് വന്നിരിക്കുന്നു മണ്ടി
ഇന്ദ്രൻ : സത്യം, ഏത്ടീ ഇവള് ഞാനെ പെട്ടു അവന്റെ ചേച്ചിയേ കെട്ടി നീയും ലൈഫേ തൊലച്ചിട്ടിയേ കോവാല്…
സിദ്ധു: പോവാ… ഇന്നാടാ പാർസൽ
അവൻ പാർസൽ വാങ്ങിയത് കാറിൽ തൂക്കി ഇട്ടു
ഞാൻ : ഞാനെ വീട്ടി പോയിട്ട് കുളിക്കട്ടെ നീ വരുന്നോ പവി
പവി : ഇല്ലാ എനിക്ക് അമ്മു ചേച്ചിയേ കാണണം ഒന്ന് 😏
സുന്ദരൻ : ഇതെങ്ങാനും അവടെ പറഞ്ഞാ, പവി പടം ആവും 😁
..
.
.
ഞാൻ സ്കൂട്ടി എടുത്ത് വീട്ടിലോട്ട് പോയി ഡോർ അടഞ് കെടക്കാ മെല്ലെ തള്ളി നോക്കിയതും തൊറന്ന് വന്നു…
അകത്ത് കേറി ഡോർ ചാരി ഞാൻ താഴെ ഒക്കെ നോക്കി…
പിന്നെ കൊറച്ച് വെള്ളം കുടിച്ച് കുളിക്കാ പറഞ് പോയ്
ഡോർ അടഞ്ഞ് കെടപ്പാണ്…
ഡ്രസ്സ് എടുക്കാൻ പോവേം വേണം, ഭദ്രകാളി ആണോന്നും അറിയാൻ വൈയ്യ… 🙂
( once a legend said ഒരിക്കെ കുനിഞ്ഞാ പിന്നെ നിവരാൻ പറ്റില്ല)
അതെന്റെ മനസ്സിൽ വന്നു…
അല്ല ഞാൻ എന്തിനാ പേടിക്കണേ… What the…
ഞാൻ ഡോർ തൊറന്നതും പപ്പ കമന്ന് കാലൊക്കെ വിരിച്ച് കെടക്കാണ്…
കഴിഞ്ഞോ കറക്കം
ഞാൻ ഡ്രസ്സ് എടുത്ത് കുളിക്കാൻ തിരിഞ്ഞതും വിളി വന്നു 😣
ഞാൻ മെല്ലെ തിരിഞ്ഞു