എഴുന്നേറ്റു വരുമ്പോ ടീവിക്ക് മുന്നിൽ റിമോട്ടും പിടിച്ച് ഒരു കോട്ടൺ ചുരിദാറുമിട്ട് ഈറൻ മുടി ടവൽ ചുറ്റി അരയിൽ കയ്യൂന്നി ടീവിയിൽ ലയിച്ചു നിൽക്കുന്ന ചേച്ചിയെയാണ് കാണുന്നത്..
ഞാൻ ചെന്ന് ചേച്ചിയെ പിറകിലൂടെ കെട്ടിപിടിച്ചു..
“ആഹാ എണീറ്റോ ചേച്ചീടെ പൊന്ന്?”
“ഹ്മ്..” ഉറക്കപ്പിച്ചിൽ ഞാൻ മൂളി..
“പോയി കുളിച്ചെ…ചെല്ല്…” തോളത്തിരിക്കുന്ന എന്റെ കവിളിൽ തലോടിയിട്ട് താടിയിൽ പിടിച്ചാട്ടികൊണ്ട് ചേച്ചി പറഞ്ഞു
“ഈ തണുപ്പത്ത് കുളിക്കാനോ?”
“കുളിക്കണം കുളിക്കണം പൊക്കെ…ഹ്മ്.” എന്നെ ഉന്തി തള്ളി ബാത്‌റൂമിലേക്ക് കൊണ്ട് പോയി
ബാത്റൂമിൽ കയറി ഞാൻ ക്ലോസറ്റിൽ ഇരുന്നു
“ദേ അതിനകത്ത് ഇരുന്ന് ഉറങ്ങാൻ ആണെങ്കി അടികിട്ടുവെ കുട്ടൂ…!!” പുറത്തുനിന്നും വാണിങ് കിട്ടി
എന്തൊരു തണുപ്പാണ് വെള്ളത്തിനു, ഒരു മണിക്കൂറെടുത്തു ദേഹത്തേക്ക് വെള്ളം ഒഴിക്കണോ എന്ന് തീരുമാനം എടുക്കാൻ തന്നെ
കുളിച്ച് തലയും തുവർത്തി കിടുകിടാ വിറച്ചിറങ്ങുമ്പോ.. റൂമിൽ എനിക്കുവേണ്ടി ഡ്രസ്സ് എടുത്തുകൊണ്ടു നിക്കുകയായിരുന്നു ചേച്ചി…
ടവൽ ഉടുത്തുകൊണ്ട് തന്നെ ഞാൻ ചേച്ചിയുടെയടുത്തേക്ക് ഓടി…ഓടിയടുത്ത് ചെന്ന് ഞാൻ ചേച്ചിയെ കെട്ടിപിടിച്ചു നിന്നു…
“ഛീ.. എന്റെ മേല് മുഴുവൻ വെള്ളമാക്കി ചെക്കൻ!!”
“അയ്യോ തണുക്കുന്നേച്ച്യെ!!” കിടുകിടാ വിറച്ചുകൊണ്ട് ചേച്ചിയോട് ചേർന്ന് നിന്ന് ഞാൻ വിളിച്ചുകൂവി..
“മിണ്ടാണ്ടിരിയെടാ.. എന്തിനാ ഇങ്ങനെ ബഹളം കൂട്ടണേ..!!” ചേച്ചി എന്നെ തല്ലിക്കൊണ്ട് പറഞ്ഞു