ആ ഡയറിയുമായി ചേച്ചിയുടെ മുന്നിലേക്ക് നടന്നു ചെല്ലുമ്പോൾ ചേച്ചി തലകുമ്പിട്ടു നിൽക്കുകയായിരുന്നു
“ഞാനെന്റെ മനസ്സ് തുറന്നില്ലായിരുന്നെങ്കിൽ ഈതൊന്നും അറിയുക പോലുമില്ലായിരുന്നല്ലേ..?” ഡയറി കയ്യിൽ പിടിച്ചുകൊണ്ടു ചോദിക്കുമ്പോ ഞാൻ അറിയാതെ വിങ്ങുന്നുണ്ടായിരുന്നു
മൗനം……
ഞാനാ താടിയിൽ പിടിച്ചുയർത്തി.. മൂകമായൊരു നോട്ടം മാത്രം…
ആ നിശബ്ദതയിലും ഞാൻ ഒരുപാട് കാര്യങ്ങളെന്റെ ചേച്ചിയോട് പറഞ്ഞു… ഒരു വാക്ക് പോലും ഉരിയാടാതെ…
എല്ലാം മനസ്സിലാക്കിയകണക്കെ ചേച്ചിയെന്റെ നെഞ്ചിലേക്ക് വീണു ഇരുകൈകളും എന്റെ നെഞ്ചിൽ വെച്ച് ഹൃദയഭാഗത്ത് തല ചായ്ച്ചു ചേച്ചി നിന്നു… ചേച്ചിയെ മുറുകെ പുണർന്നു… ഒരുപാട് നേരം ഞങ്ങളങ്ങനെ നിന്നു, ഒന്നും മിണ്ടാതെ
മനസ്സൊന്നു തണുത്തെന്ന് തോന്നിയപ്പോൾ ചേച്ചിയെ ഞാൻ എടുത്തുയർത്തി
“യ്യോ..” ചേച്ചി നിലവിളിച്ചു
എന്റെ കൈകളിൽ കിടന്നുകൊണ്ട് എന്നേ നോക്കി കിടക്കുകയാണോ ചേച്ചി
“വാവേ….” ആ മുഖത്തേക്ക് നോക്കി ഞാനങ്ങനെ നിൽക്കുമ്പോ എന്റെ കഴുത്തിൽ ചുറ്റി കയ്യിട്ടു തൂങ്ങി കിടന്നുകൊണ്ട് ചേച്ചി എന്നെ വിളിച്ചു
“ഹ്മ്?”
“എന്താടായിങ്ങനെ നോക്കണെ?” സംശയത്തോടെ എന്നോടായി ചേച്ചി ചോദിച്ചു
“ഒരു വലിയ ആഗ്രഹം മനസ്സിലിങ്ങനെ കിടക്കുണുണ്ട് അതെപ്പറ്റി ആലോചിച്ചതാ…”
“ഇതിനുമേലേ എന്റെ വാവയ്ക്കെന്താ ആഗ്രഹം?” എന്റെ മനസ്സ് വായിക്കാനന്നേരം ചേച്ചിയ്ക്കായില്ല