“ചേച്ചിക്കന്നാ തെരുവില് വെച്ചെന്നെ കിട്ടിയില്ലായിരുന്നെങ്കിലോ..?”
കൈമുട്ട് മടക്കി എന്റെ വയറ്റിൽ ചേച്ചിയൊന്നു കുത്തി
“ഔഫ്…!!”
“ഇനി വേണ്ടാത്ത ചോദ്യം ചോദിക്കുവോ?”
“…… കിട്ടിയില്ലായിരുന്നെകിൽ ഇതുപോലൊരു അനിയനെ ചേച്ചിക്ക് കിട്ടുമായിരുന്നില്ലലോ… എന്ന് പറയാൻ വന്നതാ…”
“പോടാ പോയി ഇരിക്ക് നിന്ന് വേണ്ടാത്ത ചോദ്യങ്ങൾ ചോദിക്കാതെ!!” ചേച്ചി ചെറുകോപത്തിലാണ്
പിന്നെയും ആളിനെ ചൂടാക്കാൻ നിക്കാതെ ഞാൻ ഹാളിലേക്ക് പോയി
ആഹാരമൊക്കെ കഴിഞ്ഞ് ഉറക്കം വന്നു പക്ഷെ കോളേജിലെ കുറച്ച് വർക്കുകൾ ചെയ്ത് തീർക്കാൻ ഉണ്ടായിരുന്നു അത് ചേച്ചിയുടെ മുറിയിൽ ഇരുന്നു ചെയ്തു കൊണ്ടിരിക്കുമ്പോഴാണ്.. എന്റെ അരികിൽ വന്നു ചേച്ചി നിന്നത്… എന്റെ തോളിലൂടെ കയ്യിട്ട് നിന്ന് ഞാൻ ചെയ്യുന്നതെന്തെന്ന് സൂക്ഷ്മമായി നോക്കുകയാണ് കക്ഷി
“എന്താ അച്ചുടീച്ചറെ മാർക്കിടുവാണോ?”
ചേച്ചി കണ്ണിറുക്കി ചിരിച്ചു കാട്ടി..
എന്നിട്ടടുത്ത് ഒരു കസേരയും നീക്കിയിട്ടിരുന്നു.. പിന്നീട് എണീറ്റു പോയിട്ട് ഒരു ബൗളിൽ കുറച്ച് നട്ട്സും എടുത്ത് കൊണ്ട് വന്നു.. സ്വയം കഴിക്കുന്നതിനിടയിൽ വർക്ക് ചെയ്യുന്ന എനിക്കും വായിലേക്ക് വെച്ച് തന്നു..
ചേച്ചിക്കും അത് കണ്ടു മടുത്തപ്പോൾ ഹാളിൽ പോയിരുന്നു ടീവി കണ്ടു.. എനിക്ക് ചെറുതായി വീണ്ടും മയക്കം വന്നു ഞാൻ ബെഡിലേക്ക് ചായ്ഞ്ഞ് കിടന്നുറങ്ങി..
പിന്നെ ഞാൻ ഉണരുമ്പോ സമയം രാത്രി എട്ടിനോട് അടുത്തിരുന്നു.. കണ്ണുകൾ തുറന്നപ്പോൾ റൂമിലെ ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ ഇരുന്നെന്തോ എഴുതുന്ന ചേച്ചിയെകണ്ടു