പെണ്ണൊരുത്തി 2 [Devil With a Heart]

Posted by

 

പതിയെ മുഖം ചെരിച്ചു ഞാൻ ചേച്ചിയെ നോക്കി എന്റെയതെ അവസ്ഥയാണ് അവിടെയും… രണ്ടുപേരുടെയും കണ്ണുകൾ ഉടക്കിയതും ചിരി കൺട്രോൾ ചെയ്യാൻ വല്ലാണ്ട് രണ്ടുപേരും പണിപ്പെട്ടു… ചേച്ചി വായപൊത്തി ചിരിക്കാൻ തുടങ്ങി… അതുകണ്ടെന്റെ സർവ്വ നിയന്ത്രണവും വിട്ടു ഞാൻ പൊട്ടിച്ചിരിച്ചു!!

 

ചിരിച്ചു ചിരിച്ചു ചുമച്ചുപോയി ഞാൻ …എന്റെ തോളിലേക്ക് വീണു ചേച്ചിയും ചിരിച്ചു നിയന്ത്രണമില്ലാതെ രണ്ടുപേരും ചിരിച്ചു.. കണ്ണിൽനിന്നും വെള്ളം വരും വരെ ചിരിച്ചു…

 

“ചേച്ചീ….. മതി… ചിരിച്ചത് മതി… എന്റെ വയറുളുക്കി!!”ഞാൻ ചിരിയടക്കികൊണ്ട് പറഞ്ഞു

 

“കുട്ടൂസേ വയ്യാ എനിക്കിനി ചിരിക്കാൻ വയ്യടാ വാവേ … ഊഹ് ..”വയറുപൊത്തി ചേച്ചിയും ചിരിയടക്കാൻ പ്രയാസപ്പെട്ടു കൊണ്ട് പറഞ്ഞു

 

കുറച്ചു നേരത്തേക്ക് രണ്ടുപേരും ഒന്നും മിണ്ടിയില്ല.. ഒരു പീസ് അപ്പം മുറിച്ച് കറിയിൽ മുക്കി എന്റെ മുന്നിലേക്ക് ചേച്ചി വെച്ച് നീട്ടുമ്പോഴാണ് ഞാൻ ചേച്ചിയെ ശ്രദ്ധിക്കുന്നത്…

 

“ഹ്മ്…!!” നീട്ടി പിടിച്ചുകൊണ്ടു ചേച്ചി മൂളി

ഞാനത് കഴിച്ചിട്ട് വിരലുകൾ ഉറിഞ്ചിയെടുത്തു.. ചേച്ചിയത് കൗതുകത്തോടെ നോക്കി… അവസാനം കൈ എടുക്കാൻ തുനിഞ്ഞപ്പോൾ അതിൽ ഞാൻ പിടിത്തമിട്ടു…ചൂണ്ടു വിരൽ ഞാൻ ഒന്നുകൂടെ കൊലുമുട്ടായി ഉറിഞ്ചി എടുക്കും പോലെ ഉറിഞ്ചിയെടുത്തു..

 

അരികിലിരുന്ന ചേച്ചിക്ക് നേരെ ഞാൻ തിരിഞ്ഞിരുന്നു.. ഞാനെന്താ ചെയ്യുന്നത് എന്ന് ശ്രദ്ധിച്ചിരിക്കുകയാണ് ചേച്ചി..

 

ടേബിളിന് അടിയിലേക്ക് വെച്ചിരുന്ന ചേച്ചിയുടെ കാൽമുട്ടുകളെ വലിച്ചെനിക്ക് നേരെ ഇരുത്തി.. എന്നിട്ട് വടിവൊത്തയാ അരക്കെട്ടിൽ പിടുത്തമിട്ടതും ചേച്ചി ഞെട്ടിത്തരിച്ചുപോയി..

Leave a Reply

Your email address will not be published. Required fields are marked *