പെണ്ണൊരുത്തി 2 [Devil With a Heart]

Posted by

 

തളിർത്തു നിൽക്കുന്ന ചേച്ചിയുടെ മുഖത്ത് നോക്കി നിൽക്കുന്ന എന്നെ കണ്ടപ്പോ ചേച്ചിയൊന്നു മന്ദഹസിച്ചു.. തല താഴ്ന്നു.. എന്റെ പിടിവിട്ടു.. മുഖം പിടിച്ചുയർത്തി ഞാൻ ചേച്ചിയുടെ ചുണ്ടുകളോടെന്റെ ചുണ്ടുകൾ ചേർത്തു!!

 

“മ്മ്മ്മ്മ്…” കണ്ണുതള്ളിച്ച് ശ്വാസം കിട്ടാതെ ചേച്ചി ഞെട്ടിത്തരിച്ചു കിടന്നു മൂളി!! എന്നിട്ടെന്നെ തള്ളിയുന്തി മാറ്റി നിന്നണച്ചു

 

“ശ്വാസം മുട്ടി ചെറുക്കാ പതിയെ

..ഹോ.. ഹ്ഹഹ്ഹ…ശ്ശേ..” എന്റെ ആക്രാന്തത്തിന് ചേച്ചിയുടെ വക മരുന്ന് കിട്ടി ഹൃദയ ഭാഗത്തൊരു പിച്ച്!!

 

തള്ളി മാറ്റിയിട്ടും ഞാൻ ചേച്ചിയെ പിടിച്ചടുപ്പിച്ചു.. എന്നിട്ട് വളരെ പതിയെ ചേച്ചിയുടെ ശ്വാസതാളം ശ്രദ്ധിച്ച്.. ആ ഹൃദയത്തിന്റെ വേഗതയറിഞ്ഞ്… വലതു കവിളിലൂടെ ചെവിയ്ക്ക് പിന്നിലേക്ക് കിടക്കുന്ന മുടിയിഴകളിലൂടെ ഞാൻ പിടിത്തമിട്ടു.. ഒട്ടും നോവിക്കാതെ ഇടയ്ക്ക് വിരലുകൾ കൊണ്ട് തലമുടിയ്ക്കിടയിലൂടെ തഴുകി… ചുവന്ന ചുടുചുണ്ടുകളുടെ തുമ്പിലായി തൊട്ടു തൊട്ടില്ല എന്നമട്ടിൽ വെറും ഒരു നൂലിഴയകലത്തിൽ ഞാൻ എന്റെ ചുണ്ടുകൾ നിർത്തി ചേച്ചിയുടെ കരിയെഴുതിയ കടും കറുപ്പ് മിഴികളിലേക്ക് നോക്കി.. കൃഷ്ണമണികൾ ദ്രുതഗതിയിൽ പിടയ്ക്കുന്നു… മിഴിപടലം വികസിക്കുന്നത് ഞാൻ ശ്രദ്ധിച്ചു..

 

എന്റെ ഇടതുകൈ… വീതിയുള്ളയാ അരക്കെട്ടിലെ മാംസളതയിൽ മുറുകിയതും.. സുഖം കൊണ്ട് മിഴികളിൽ നിർനിമിഷ മയക്കം വന്നുപോയതും ചുണ്ടുകൊണ്ട് വളരെ ലോലമായി ചേച്ചിച്ചുണ്ടുകളെ തൊട്ടുവിട്ടുമാറി.. അതൊരു അധരപാനമാണെന്ന് കരുതിയ ചേച്ചി എന്നിലേക്ക് അടുത്തു പക്ഷെ ഞാൻ അകന്നിട്ട് വീണ്ടുമാ നൂലിഴ വത്യാസത്തിൽ ചുണ്ടുകൾ നിർത്തി.. ശ്വാസതാളം മാറി… അതിനു വേഗതയേറി… വിറയൽ കൊണ്ടു.. അന്നേരം ഞാനൊരു കാര്യം മനസ്സിലാക്കി ചുണ്ട് ചേരുന്നതിന്റെ നൂറിരട്ടി വികാരോത്തേജനം ചേരാതെയിങ്ങനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ നിൽക്കുന്ന നിമിഷങ്ങളിൽ ഉണ്ടാകുമെന്ന്!!!

Leave a Reply

Your email address will not be published. Required fields are marked *