മാഡത്തിന്റെ മുമ്പിൽ ഞങ്ങൾ submit ചെയ്ത ഫൈലുകൾ പിയൂൺ എടുത്തു കൊണ്ടുപോയി.
“” എന്നാലും പുള്ളി എന്തിനാ അങ്ങനെ പറഞ്ഞെ. ശേ നമ്മൾ വർക്ക് ചെയ്തിട്ടില്ലെങ്കിൽ ok.. ഇതിപ്പോ “”
“”എന്തായാലും പുള്ളിയെ ഒന്ന് പോയി കണ്ടു സംസാരിക്കാൻ ഓർഡർ വന്നിട്ടുണ്ട്.. നാളെ ഈവെനിംഗ് അപ്പോയ്ന്റ്മെന്റ് ഉണ്ട്. പുള്ളി ഇന്നലെ നാട്ടിൽ വന്നു പോയെ ഒള്ളു.. അല്ലെങ്കിൽ ഇവിടെ ചെന്നു കാണാമായിരുന്നു.””
“”ഓൺലൈൻ മീറ്റിംഗ് നടക്കില്ലേ മാം “”
“”അയാൾക്ക് അതൊന്നും താല്പര്യമില്ല. പിന്നെ നേരിട്ട് കണ്ടു സംസാരിച്ചാൽ മാത്രമേ വല്ലതും നടക്കുകയൊള്ളു എന്നാണ് എംഡി പറഞ്ഞത് “”
“”Ok മാം. പുള്ളി മലയാളി ആണോ “”
“”അതെ നിന്റെ നാട്ടുകാരനാണ്. എന്തായാലും പോയി കണ്ടു നോക്കാം. വരുന്നതിൽ നിനക്ക് പ്രോബ്ലം ഒന്നുമില്ലല്ലോ “”
“”ഹേയ് ഇത് നമ്മുടെ ഡ്യൂട്ടി അല്ലെ. പക്ഷെ എന്തുകൊണ്ട് എന്നെ സെലക്ട് ചെയ്തെന്നാണ് സംശയം “”
“”ഓഹ് അതോ. You are brilliant “” എന്റെ സമ്മതം കിട്ടിയതോടെ മുഖത്തു അല്പം സന്തോഷം വരുത്തി എന്നോട് പറഞ്ഞു.
“”ഞാനോ brilliant? എന്തിനാ മാം രാവിലെ തന്നെ കളിയാക്കുന്നെ “”
“”എനിക്കറിയാം…. ജെയ്സൺ ചെല്ല് രാത്രി 9 മണിക്കൊരു ഫ്ലൈറ്റ് ഉണ്ട്. ഇന്ന് നേരത്തെ പോയി രണ്ടു ദിവസത്തിനുള്ള ഡ്രസ്സ് എല്ലാം പാക്ക് ചെയ്തു റെഡി ആവണം. 6 മണിയാകുമ്പോൾ ഞാൻ എയർപോർട്ടിൽ ഉണ്ടാവും””
“” ok മാം “” കൂടുതൽ സംസാരിക്കാൻ നിൽക്കാതെ മാം അടുത്ത വർക്ക് തുടങ്ങിയപ്പോൾ ഞാൻ എണീറ്റ് പോന്നു.