എല്ലാവരും സീറ്റിൽ പോയി ഇരുന്നു. എന്നാൽ ആവണി മാഡത്തിന്റ അടുത്തുപോയി കുറെ ഒഴിയാൻ നോക്കി. പക്ഷെ മാം സമ്മതിച്ചില്ല. എന്തായാലും ഞാൻ രക്ഷപെട്ടു. അവർക്ക് പ്ലാൻ പറ്റിയില്ലെങ്കിൽ എല്ലാവരുടെയും മുമ്പിൽ ഇട്ട് നാറ്റിക്കും. ഞാൻ നോക്കിയപ്പോൾ ഭയത്തോടെ അവൾ അടുത്ത് വന്നിരുന്നു.
ഒരു മരവിച്ച അവസ്ഥയായിരുന്നു അവൾക്കപ്പോൾ. കാരണം ഇത് കമ്പനിയുടെ prestige issue ആണ്. എന്തെങ്കിലും കാരണം കൊണ്ട് ആ പ്രൊജക്റ്റ് കിട്ടിയില്ലെങ്കിൽ ജോലി വരെ പോകും. അത്രക്കും ഭാരമേറിയ ചുമതല ആയിരുന്നു അത്. അവൾ ഇരുന്നു വിറക്കുന്നത് പോലെ തോന്നി. ഞാൻ അതൊന്നും നോക്കാതെ അവളോട് ചൂടായി..
“” നിന്റെ പേര് പറഞ്ഞെങ്കിൽ നിനക്കതു ഏറ്റെടുത്തു കൂടെ. പറ്റില്ലെങ്കിൽ പറ്റില്ല എന്ന് പറയണം. പിന്നെന്ത് കോപ്പിനാണ് എന്റെ പേര് പറയുന്നേ “”
സങ്കടപ്പെട്ടിരിക്കുകയായിരുന്നു അവൾക്കു ഇതും കൂടി കേട്ടപ്പോൾ കരച്ചിൽ വന്നു. അവൾ എണീറ്റ് ബാത്റൂമിന്റെ അകത്തേക്ക് നിറ കണ്ണുകളുമായി കയറി പോയി. ഞാനതു മൈൻഡ് ചെയ്തില്ല. ഇതൊക്കെ കണ്ടിരിക്കുകയായിരുന്നു മിയ. അവൾ എന്റെ അടുത്ത് വന്നു ചൂടായി. അല്ലെങ്കിൽ തന്നെ അവൾ പേടിച്ചിരിക്കുകയാണെന്നും പറഞ്ഞു. എന്നിട്ട് ആവണിയെ വിളിച്ചുകൊണ്ടുവന്നു സമാധാനിപ്പിച്ചു. പിന്നെ എന്നോട് അവൾ മിണ്ടാൻ നിന്നിട്ടില്ല. എനിക്കും സന്തോഷമായി. ഞാനൊരു ചൂടാനാണെന്ന് അവൾ ചിന്തിക്കുന്നുണ്ടാവും. അത് തന്നെയാണ് നല്ലത്.
അങ്ങനെ പ്ലാൻ submit ചെയ്യേണ്ട ദിവസം എത്തി. ആവണി വരച്ച പ്ലാനുകൾ എല്ലാ സ്റ്റാഫിനെയും കാണിച്ചു. എന്നെ കാണിച്ചില്ല. അതിനുള്ള ധൈര്യം അവൾക്കില്ലായിരുന്നു. അവൾ പ്രാർത്ഥിച്ചു അത് മാഡത്തിന്റെ മുമ്പിൽ submit ചെയ്തു. അങ്ങനെ മാഡം അത് ഹെഡ് ഓഫീസിലേക്ക് ഫോർവേഡ് ചെയ്തു. പിന്നെ രണ്ടു ദിവസം ആവണി ശരിക്കും ഭക്ഷണം പോലും കഴിച്ചില്ല. പേടിച്ചിരിക്കുക ആയിരുന്നു. ആ പ്ലാൻ അവർ സ്വീകരിക്കുമോ ഇല്ലയോ എന്നുള്ള ടെൻഷൻ. മാത്രമല്ല അല്ലെങ്കിൽ അവളുടെ ജോലിക്കും പ്രശ്നമാണ്. കാരണം അന്ന് വന്ന ഓഫീസർ ഒരു ചൂടനാണ്. മിയ ആണ് അവളെ സമാധാനിപ്പിക്കാൻ ഉണ്ടായിരുന്നത്.