ഞാൻ അവരോടു പറഞ്ഞു പുറത്തിറങ്ങി. കാണുമ്പോൾ ഉള്ള പോലെയല്ല ആള് പാവമാണ്. പക്ഷെ അവരുടെ നോട്ടം എന്റെ ശരീരത്തിൽ കൂടി പോയോ എന്നൊരു സംശയം ഇല്ലാതില്ല.. എന്തെങ്കിലും ആവട്ടെ. ഞാൻ ചെന്ന് ക്ലർകിനെ കണ്ടു എന്റെ ചാർട്ട് വാങ്ങി. എനിക്ക് കാണിച്ചു തന്ന സീറ്റിൽ പോയി ഇരുന്നു.. ഞാൻ അപ്പുറവും ഇപ്പുറവും ഒന്ന് നോക്കി. ഒരു സൈഡിൽ കുറച്ചു പ്രായമുള്ള ഒരാൾ. മറ്റേ സൈഡിൽ അവൾ. ഹോ ഇവളുടെ അടുത്ത് തന്നെ കിട്ടിയോ.. അപ്പുറത്തിരുന്ന ആൾ എന്നോട് വിശേഷങ്ങൾ എല്ലാം ചോദിച്ചു പരിചയപെട്ടു..
എന്നാൽ അവൾ എന്റെ അടുത്തേക്ക് വന്നു
“”ഹായ് എന്റെ പേര് ആവണി. ഇയാളുടെ പേര് എന്താണ് “”
ഞാൻ ചിരിച്ചെന്നു വരുത്തി.
“”ഞാൻ ജെയ്സൺ “”
അങ്ങനെ അവൾ എന്നെയും ഞാൻ അവളെയും പരിചയപെട്ടു. ആവണി എന്നോട് ചിരിച്ചെങ്കിലും ഞാൻ അധികം മൈൻഡ് ചെയ്തില്ല.. അത് അവൾക്കു മനസിലായി എന്നോണം അവൾ അവളുടെ വർക്ക് തുടങ്ങി..
അങ്ങനെ 6 മാസം കഴിഞ്ഞു. ഇടക്കൊക്കെ വീട്ടിലേക്കു പോവും. എല്ലാവരുമായും നല്ല ഫ്രണ്ട്ഷിപ് ഉണ്ടാക്കി. കമ്പനിയിലെ ബെസ്റ്റ് എംപ്ലോയീസ് ആയി എന്നെയും ആവണിയെയും തിരഞ്ഞെടുത്തു. 6 മാസം കൊണ്ടു തന്നെ ഈ നേട്ടം വലിയ കാര്യമാണ് എന്ന് എല്ലാവരും പറഞ്ഞു.
ഞാനും ആവണിയും കമ്പനിയിൽ super സ്റ്റാറുകൾ ആയി പണിയെടുക്കാൻ തുടങ്ങി. അതിനിടക്ക് ഓഫീസിലെ മറ്റൊരു പെൺകുട്ടി മിയ എന്നോട് നല്ല കൂട്ട് ആയി. അവൾ ജോയിൻ ചെയ്തിട്ട് 3 വർഷത്തോളമായെങ്കിലും എന്തെങ്കിലും ഡൌട്ട് കാര്യങ്ങൾ എന്നോടോ അല്ലെങ്കിൽ മാത്രം ആവണിയോടൊ ചോദിക്കാൻ തുടങ്ങി. ഞാനും മിയയും എപ്പോഴും ഒരുമിച്ചിരുന്നു ഫുഡ് കഴിക്കും. ആവണി എപ്പോഴും ഒറ്റക്കാണ് കഴിക്കാറ്. മിയ അവളെ ഞങ്ങളുടെ അടുത്തേക്ക് വിളിക്കും. എന്നാൽ അവൾ വരാറില്ല. എനിക്കും അത് തന്നെയാണ് ഇഷ്ടം വരണ്ട…