എന്നെയൊന്നു നോക്കി നിന്ന ശേഷം ഒരു ബിഗ് താങ്ക്സും പറഞ്ഞു അവൾ പോയി.. ആ കണ്ണുകളിൽ പ്രണയമുണ്ടോന്നു ഞാൻ ഭയന്നു!!.
ഒരു taxi വിളിച്ചു ഞാനും റൂമിൽ എത്തി. അഡിഷണൽ കീ ഉണ്ടായതു നന്നായി. ഇല്ലെങ്കിൽ അവർ വരുന്നത് വരെ വെയിറ്റ് ചെയ്യേണ്ടി വന്നേനെ. റൂമൊക്കെ വൃത്തിയായി വച്ചിരിക്കുന്നു. ഞാൻ എത്തുന്ന സമയം അറിയുന്നത് കൊണ്ടാവാം എനിക്കുള്ള ഭക്ഷണം ഒരു പാത്രത്തിൽ അടച്ചു വച്ചിട്ടുണ്ട്. വേഗം തന്നെ ഫ്രഷ് ആയി ഫുഡ് കഴിച്ചു. വീട്ടിൽ നിന്നും കഴിക്കുന്നത് പോലെ. എന്തൊക്കെ പറഞ്ഞാലും അവളുമാർ ഉണ്ടാക്കിയതിനു പ്രത്യേക ടേസ്റ്റ് ആണ്.
കൈ കഴുകി വന്നു ആദ്യം തന്നെ അവരുടെ വാട്സ്ആപ്പ് മെസ്സേജ് നോക്കി. ഇന്നലെ അയച്ച മെസ്സേജുകൾ നോക്കാത്തത് കൊണ്ടാവാം രണ്ടു പേരും പിന്നെ ഒന്നും അയച്ചില്ല.. ഞാൻ വേഗം രണ്ടു പേർക്കും സെൽഫി എടുത്തയച്ചു.. നിമിഷ നേരങ്ങൾക്കകം രണ്ടുപേരും ഒരേ സമയം റിപ്ലൈ തന്നു.. രണ്ടുപേരും ഓരോന്ന് ചോദിച്ചു കൊണ്ടിരുന്നു. പെട്ടെന്ന് മിയ ഓൺലൈനിൽ നിന്നും പോയി. മെസ്സേജ് അയച്ചിട്ടും നോക്കിയില്ല. ചിലപ്പോൾ ആവണി എനിക്ക് മെസ്സേജ് ചെയ്യുന്നത് കണ്ടിട്ടുണ്ടാവും അല്ലെങ്കിൽ അത് മനസിലാക്കി മനഃപൂർവ്വം മാറിത്തന്നതാവും.. എന്തായാലും അൽപ സമയത്തെ ചാറ്റിനു ശേഷം വീട്ടിലും വിളിച്ചു സുഖമായിട്ടൊന്നു ഉറങ്ങി.. കുംഭകർണ്ണനെ പോലെ…നീണ്ട നിദ്ര .
ഒരു പുഴയുടെ അരികിൽ ചൂണ്ടയിട്ടു കൊണ്ടിരിക്കുകയാണ് ഞാൻ. രണ്ടു സ്ത്രീകൾ അലക്കുന്നത് കണ്ടു അങ്ങോട്ട് ചെന്നു. അവരോടു സ്നേഹത്തോടെ വർത്തമാനമൊക്കെ പറഞ്ഞു അവരുടെ സീനും പിടിച്ചങ്ങനെ നിന്നു. പെട്ടെന്ന് അതിലൊരു സ്ത്രീ മറ്റേ സ്ത്രീയെ ഞാൻ നോക്കുന്നത് കണ്ടു ഒരു കപ്പിൽ വെള്ളം കോരി എന്റെ മുഖത്തേക്കൊഴിച്ചു…. അയ്യോ!!! ഉറക്കെ നിലവിളിച്ചു കൊണ്ട് ഞാൻ സ്വപ്നത്തിൽ നിന്നെഴുന്നേറ്റു.. മുന്നിൽ എന്റെ മുഖത്തേക്കൊഴിച്ച വെള്ളത്തിന്റെ ഗ്ലാസുമായി നിൽക്കുന്ന മിയയെയും തൊട്ടടുത്തു പൊട്ടിച്ചിരിക്കുന്ന ആവണിയെയും കണ്ടു ഞാൻ ഞെട്ടി!! മുഖമൊന്നു തുടച്ചു ഒരു ചമ്മലോടെ അവരെ നോക്കി..