“”ഇതിനിപ്പോ കരയേണ്ട ആവശ്യമില്ലല്ലോ.. കാര്യങ്ങൾ നല്ല രീതിയിൽ ആയില്ലേ “”
ഞാൻ അവളെ മാറ്റി നിർത്തി. മിയ വന്നു കാര്യം ചോദിച്ചു. ആവണി കരഞ്ഞു കൊണ്ടു കാര്യങ്ങൾ പറഞ്ഞു വീണ്ടും പൊട്ടി പൊട്ടി കരഞ്ഞു.
“”എടാ എന്നിട്ട് എന്നോടൊന്നും പറഞ്ഞില്ലല്ലോ “”
“”അത് ഇന്നലെ ഇവളെ എല്ലാരുടെയും മുമ്പിൽ അങ്ങനെ പറഞ്ഞപ്പോൾ ചെയ്തതാണ് “”
ഈറനണിഞ്ഞ കണ്ണുമായി നന്ദി സൂചകമായി ആവണി എന്നെ നോക്കി.
“”വേറെ ഒന്നും വിചാരിക്കരുത്. ഞാൻ അത്രേം ടെൻഷൻ അടിച്ചിരുന്നു. എനിക്ക് വേണ്ടി ഇന്നലെ ഉറക്കമൊഴിച്ചു ചെയ്‍തതാണെന്ന് മനസിലായപ്പോൾ….. കൂടെ ആരൊക്കെ ഉണ്ടെന്നു തോന്നി പോയി.. Sorry..””
വിതുമ്പി കൊണ്ട് അവളത് പറഞ്ഞപ്പോൾ ഞാൻ നോക്കി ചിരിച്ചതേയുള്ളു.. അപ്പോഴേക്കും മിയയുടെയും എന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു.
“”എന്തായാലും രണ്ടുപേരും ഒന്ന് മിണ്ടിയല്ലോ.. വാ പോകാം..””
അങ്ങനെ ഞങ്ങൾ പുറത്തിറങ്ങി ജ്യൂസ് ഒക്കെ കുടിച്ചു റൂമിൽ പോയി. പിന്നീടുള്ള ദിവസങ്ങളിൽ അവൾ ഞങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാനും എല്ലാം വന്നു.
ഒരു ദിവസം രാവിലെ മാഡം എല്ലാവരെയും മീറ്റിംഗ് ഹാളിലേക്ക് വിളിച്ചു.
“”നമ്മുടെ പ്ലാൻ അവർ അംഗീകരിച്ചെങ്കിലും ബാക്കി കാര്യങ്ങൾ ഇന്നാണ് തീരുമാനമായതു. അതായതു അവർ നമ്മളുമായിട്ടുള്ള കോൺട്രാക്ട് സൈൻ ചെയ്തു “”
എല്ലാവരും കയ്യടിച്ചു..എല്ലാവരുടെയും മുഖത്തു സന്തോഷവും അതിനെകാളുപരി അഭിമാനവും നിറഞ്ഞിരുന്നു. എല്ലാവരും ആവണിയെ നോക്കി കൈ ഉപയോഗിച്ച് super എന്ന് പറഞ്ഞു. ആവണിയും മിയയും എന്നെ നോക്കി…..