“”എന്തുവാടാ ഇത്. നീ ബാക്കി പറ.. എന്നിട്ട് നോക്കാം “” ആകാംഷയോടെ അവൾ കാതോർത്തിരുന്നു.
വീണ്ടും ഞാൻ തുടർന്ന് പറഞ്ഞു.. മിയ പിന്നെ എന്നോട് മിണ്ടാൻ അൽപ്പം ദേഷ്യം കാണിച്ചു.. അന്ന് ഓഫീസിൽ നിന്നും ചേച്ചിയുടെ അനുവാദം വാങ്ങി ഞാനും മിയയും പോയില്ലേ. അന്ന് അവളുടെ യഥാർത്ഥ സ്നേഹം ഞാൻ മനസിലാക്കി. ഞങ്ങൾ ഒരുപാട് കിസ്സ് ചെയ്തു. അവൾ കരഞ്ഞുകൊണ്ടാണ് ഓരോന്നും ചെയ്തത്. അവളുടെ ഓരോ പ്രവർത്തിയിലും ഞാൻ നഷ്ടപ്പെടുമെന്ന ഭയം അവളിൽ പ്രകടമായിരുന്നു. അത് പുറത്ത് കാണിക്കാൻ ഒരിക്കലും അവൾ തയ്യാറല്ല. എനിക്കും ആവണിക്കും വേണ്ടി പല സന്ദർഭങ്ങളിലും അവൾ മാറി തന്നിട്ടുണ്ട്.. ഇനിയെന്താണ് സംഭവിക്കുക എന്ന് എനിക്കൊരു എത്തും പിടിയുമില്ല..
എന്റെ കഥകേട്ടു ആകെ ത്രില്ലടിച്ചിരിക്കുന്ന മാമിനെയാണ് ഞാൻ കണ്ടത്. സമയം ഒരുപാടായിരിക്കുന്നു. ശരീരത്തെ തഴുകുന്ന ഇളം ചൂടുള്ള കാറ്റ് കൊണ്ടു ആ പൂളിനരികിൽ ഞാനും അവളും ഒരു നിമിഷം മൗനമായി നിന്നു.
“”അപ്പോൾ നീ ഇനി എന്ത് ചെയ്യും. നിനക്കാരെയാണ് താല്പര്യം “” മൗനത്തെ വെടിഞ്ഞു കൊണ്ട് അവൾ എന്റെ അരികിലേക്ക് വന്നു ചോദിച്ചു.
“”എനിക്ക് ഒരാളെ ആയിട്ട് താല്പര്യം ഇല്ല. രണ്ടു പേരെയും ഇഷ്ടമാണ് “!
“”എന്ന് കരുതി രണ്ടുപേരെയും കെട്ടാൻ പറ്റുമോ..””
“”അത് പറ്റില്ല. ഞാൻ എന്തായാലും ദൈവത്തിനു കൊടുത്ത കേസ് ആണ്. വരുന്നത് വരട്ടെ “”
“”ഹോ ഒരു സിനിമ കണ്ടിറങ്ങിയത് പോലെ.. എന്തായാലും ഇതിനൊരു പരിഹാരം കാണണ്ടേ “”