“”അത് സാരമില്ല മാം “”
മാഡം ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി. അവൾക്കു എന്നോട് സംസാരിക്കണം എന്നുണ്ടായിരുന്നു. പക്ഷെ എന്നോടുള്ള പേടി അവളെ തടഞ്ഞു. എന്നാലും അവൾ സന്തോഷത്തോടെ എന്തൊക്കെയോ ചെയ്യുന്നുണ്ടായിരുന്നു. എന്താണ് ചെയ്യുന്നതെന്ന് അവൾക്കു പോലും മനസിലായില്ല. കുറച്ചു കഴിഞ്ഞ് മിയ വന്നു.
“”ഞാൻ പറഞ്ഞില്ലേ ദൈവം കൂടെയുണ്ടാകുമെന്ന്. ഇപ്പോൾ ഹാപ്പി ആയില്ലേ. വൈകുന്നേരം ചിലവുണ്ട്ട്ടോ “‘
അപ്പോൾ വീണ്ടും അവൾ എന്നെ നോക്കി. മിയയോട് ചിരിച്ചു.
“എന്തായാലും ചെയ്യാം. ഓഫീസ് കഴിഞ്ഞിട്ട് പുറത്തു പോവാം “”
അങ്ങനെ മിയപോയി. വൈകുന്നേരം ആയപ്പോൾ എല്ലാ സ്റ്റാഫും പോയി. ഞങ്ങൾ ഇറങ്ങിയിട്ട് വേണം സെക്യൂരിറ്റിക്ക് ഓഫീസ് ക്ലോസ് ചെയ്യാൻ. അയാൾ പുറത്തു വെയിറ്റ് ചെയ്തു. കുറച്ചു കഴിഞ്ഞ് മാഡം തിരിച്ചു കൊടുത്ത പെൻഡ്രൈവ് എന്റെ കയ്യിൽ തന്നിട്ട് അതുവരെ പിടിച്ചു നിന്ന കരച്ചിൽ അവൾ തുറന്നു വിട്ടു. മിയ എന്താന്നു അറിയാതെ ഞങ്ങളെ നോക്കി. അവൾ കരഞ്ഞു കൊണ്ടു കൈ കൂപ്പിനിന്നു. മിയ അടുത്തേക്ക് വന്നപ്പോഴേക്കും എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ എന്നെ കെട്ടിപിടിച്ചു കരഞ്ഞു. ബന്ധം അത് ഏത് തന്നെ ആയാലും അവൾ ഇപ്പോൾ നില്കുന്നത് അവളുടെ കുടുംബത്തിലെ ആരെയോ അല്ലെങ്കിൽ സ്വന്തം മാതാപിതാകളെയോ കെട്ടിപ്പുണർന്നു നിൽക്കുന്നത് പോലെയാണ്.. ആ നൊമ്പരത്തിൽ നിന്നും എനിക്കതു മനസിലായി. അവളുടെ കണ്ണുനീർ എന്റെ കഴുത്തിൽ ചൂട് പരത്തി.. ഞാൻ അവളെ സമാധാനിപ്പിച്ചു.