“അത് കൊണ്ട്.. ഇതൊക്കെ ഒരുമിച്ചു മാനേജ് ചെയ്യാൻ ആണ് ശമ്പളം കൂട്ടി തന്നത്. നിന്നെക്കൊണ്ട് പറ്റില്ലെങ്കിൽ കളഞ്ഞിട്ട് പോടീ.. ഞാൻ വേറെ ആളെ നോക്കിക്കോളാം..” ഞാൻ അരിശത്തോടെ പറഞ്ഞു.
അവർ മിണ്ടാതെ തല കുനിച്ചു നിന്നു.
“എന്തെങ്കിലും പറഞ്ഞാൽ അണ്ണാക്കിൽ പഴം തള്ളി കേറ്റിയ പോലെ നിന്നോളും.. ” ഞാൻ കലി തീരാത്ത പോലെ മേശയിൽ ഇടിച്ചു.
“ഇനി ഈ റിപ്പോർട്ട് മുഴുവൻ ഞാൻ അരിച്ചു പെറുക്കി നോക്കണോ? അതോ അത് കറക്റ്റ് ആണോ?”
“അയ്യോ വേണ്ട അത് കറക്റ്റ് ആണ്..”
“ആ കോപ്പാണ്..” ഞാൻ പറഞ്ഞു
“ജോളി നിന്നെ മാറ്റി ഞാൻ വേറെ ആളെ എടുക്കും. എനിക്ക് ഇതെല്ലാം കൂടി ഏൽക്കാൻ പറ്റില്ല.” ഞാൻ പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തു.
“അജൂ പ്ലീസ് ഈ ഒരു തവണ കൂടി..” അവർ സംസാരിച്ചു തുടങ്ങിയപ്പോഴേക്കും ഞാൻ ഫോൺ ചെവിയിൽ വച്ചു..
“ഹാ ആന്റണി ചേട്ടാ…..
……
അജയ് ആണ്…
……………
ഹാ ഇന്നലെ ഒരു റിട്ടൺ ഉണ്ടായിരുന്നു…
……..
ആലപ്പുഴന്ന് വരുന്ന വഴി ഇവിടെ കേറിയാൽ മതി…..
……..
ചേട്ടനുള്ളത് ഞാൻ ഇട്ടേക്കാം…..
………,……………..
ഇപ്പോൾ തന്നെ….
………….
ഓഹ്ഹ് വല്യ ഉപകാരം ചേട്ടാ..
………ഓ മതി..
………………………………………………..
ഓക്കേ……
………………………….
ശരി എന്നാൽ..”
……
ഞാൻ ഫോൺ കട് ചെയ്തു ജോളിയെ നോക്കി.
“വൈകുന്നേരം അവരുടെ ഒരു വണ്ടി വരും. അതിൽ സാധനം കേറ്റി വിട്ടേക്കണം. റിട്ടേൺ നോട്ട് പ്രിപേർ ചെയ്തു വരുന്ന ഡ്രൈവറെ ഏൽപ്പിക്കണം . അയാളത് കൊണ്ട് പോകും. നമ്മുടെ കോപ്പി പിന്നെ സീൽ ചെയ്തു കൊണ്ട് വരൂ. അത് മറക്കാതെ ഏത് ദിവസം ആണെന്ന് അയാളോട് ചോദിക്കുക, ഫോളോ അപ്പ് നടത്തുക. കൃത്യമായി കോപ്പി വാങ്ങി ഫയൽ ചെയ്യുക. മനസ്സിലായോ.?”