വണ്ടിയെടുത്തു നേരെ അവളുടെ ആങ്ങള മാരെ കാണാൻ ചെന്നു. അവസാനം അതൊരു കൂട്ടത്തല്ലിൽ ആണ് കലാശിച്ചത്. ഇങ്ങോട്ടും കിട്ടി കിട്ടിയതിന്റെ ഇരട്ടി അങ്ങോട്ടും കൊടുത്തു. അവിടുന്ന് നേരെ സമീറയെ വിളിച്ചു. ഞാൻ വീട്ടിലേക്ക് വരുകയാണെന്നും കൊച്ചിനെയും എടുത്തു ഇറങ്ങാൻ പറഞ്ഞു.
ആദ്യം കുറെയൊക്കെ അവൾ എതിർത്തു. എന്നാൽ ഞാൻ കാറ്റ് പിടിച്ച കല്ല് പോലെ നിൽക്കുന്നത് കണ്ടപ്പോൾ, എന്റെ കോലം കൂടി ആയപ്പോൾ അവൾ പേടിച്ചു തയ്യാറായി. ഞാൻ ചെന്നപ്പോഴേക്കും അവൾ മെയിൻ റോഡിലേക്ക് എത്തിയിരുന്നു. വീടിന്സമീപം ചെറിയൊരു ആൾക്കൂട്ടവും, അവളുടെ ഉമ്മ തലയിൽ കൈ വച്ചവളെ പ്രാകുന്നതും ആണ് ഞാൻ കാണുന്നത്.
ഞാൻ വണ്ടി ചവിട്ടി നിർത്തി ഇറങ്ങിയതുംരംഗം ഒന്ന് നിശബ്ദമായി. എന്റെ രൂപം അതിനു പോന്നതായിരുന്നു. കണ്ണീരോലിപ്പിച്ചു നിന്ന സമീറയുടെ കൈയിൽ നിന്നും ബാഗ് വാങ്ങി ഇന്നോവയുടെ പിറകിലേക്ക് ഇട്ടു . കൊച്ചിനെയും എടുത്തുയർത്തി പിറകിൽ ഇരുത്തി. അവളുടെ കൈയിൽ പിടിച്ചു മുൻ വശത്തെ ഡോർ തുറന്നു നേരെ അവളെ മുന്നിലേക്ക് കയറ്റി.
പിന്നെ മറ്റാരെയും ശ്രദ്ധിക്കാതെ ഞാൻ വണ്ടിയിലേക്ക് കയറി. വണ്ടി തിരിച്ചു. വണ്ടിയിൽ ഇരുന് കരയുന്ന സമീറയോട് ഞാൻ ചൂടായി. അത് കണ്ടു കുഞ്ഞു പേടിച്ചപ്പോൾ മാത്രമാണ് ഞാൻ ഒന്ന് അയഞ്ഞത്. വണ്ടി നേരെ ചെന്നു നിന്നത് തൃപ്പുണിത്തുറ പോലിസ് സ്റ്റേഷനിൽ ആണ്.
അവിടെ അച്ചുവും, അവന്റെ ഒരു പരിചയക്കാരൻ പാർട്ടിക്കാരനും ഉണ്ടായിരുന്നു. പകച്ചു നോക്കിയിരുന്ന സമീറയോട് വരാൻ പറഞ്ഞ ശേഷം ഞാൻ പുറത്തിറങ്ങി. പിന്നെ ഡോർ തുറന്നു കുഞ്ഞിനെ എടുത്തു. ഒന്ന് മടിച്ചെങ്കിലും ഞാൻ ബലമായി അവളെ എടുത്തു കൊണ്ട് അച്ചുവിന്റെ അടുത്തേക്ക് നടന്നു. സമീറ പിന്നാലെയെത്തി.