ഞാൻ: യാത്ര ഒക്കെ ഒക്കെ ആയിരുന്നു. ഇനി ഞാനും ഇവിടെ നിന്നു എവിടേക്കും പോവുന്നില്ല എനിക്കും എൻ്റെ അമ്മുൻ്റെ കൂടെ നിൽക്കണം ആ സ്നേഹം ഇനി എനിക്ക് അനുഭവിക്കണം. അമ്മയും അമ്മുവിൻ്റെ അടുത്തേക്ക് ഒരു മാസം കഴിഞ്ഞ് വരും. ഇനി നമ്മൾ ഇവിടെ ആയിരിക്കും നിൽക്കുക എന്ന് അമ്മ പറയുന്നുണ്ടായിരുന്നു
അമ്മു : അമ്മുവോ? മുത്തശ്ശി എന്നു വിളിക്കട കുറുമ്പ.
ഞാൻ: മുത്തശ്ശി എന്ന് വിളിക്കാൻ പ്രായം അത്ര തോന്നുന്നില്ല അതുകൊണ്ട് ഞാൻ അമ്മു എന്നെ വിളിക്കും. അമ്മുന്നു സുഖംതന്നെയല്ലേ ഇവിടെ
അമ്മു: ആയിക്കോട്ടെ എൻ്റെ മോൻ എന്നെ അങനെ തന്നെ വിളിച്ചോ, എന്ത് സുഖം മോനെ നിൻ്റെ ഇളയമ്മ ഇപ്പോളും കല്യാണം ഒന്നും കഴിക്കാത്തത് കൊണ്ടു ഞാനും അവളും ഇവിടെ ഇങ്ങനെ പോവുന്ന് പിന്നെ എനിക്കു കൂട്ട് ഈ പശുക്കൾ ആണ് അതുങ്ങളെ പരി പാലിച്ചും കൃഷിയും നോക്കി അങ്ങനെ ജീവിതം തള്ളി നീക്കുന്നു
ഞാൻ: വെറുതെ അല്ല ഈ സൗന്ദര്യം ഇങ്ങനെ തന്നെ നിക്കുന്നെ.
അമ്മു: നിൻ്റെ ഇളയമ്മ അവള് ഇവിടത്തെ വില്ലേജ് ഓഫീസർ ആണ്, കുറച്ചു ശുണ്ടി കാരിയാണ്,അവള് എന്തെങ്കിലും പറഞ്ഞാൽ മോൻ അതു മനസ്സിൽ വെക്കണ്ട. അവൾക്ക് ഇവിടെ ഒരുപാട് ശത്രുക്കൾ ഉണ്ട് ജോലിയിൽ സത്യസന്ധത കാട്ടുന്നത് കൊണ്ടാണ്. പലപ്പോഴും പേടിച്ചുകൊണ്ടാണ് ഇവിടെ കഴിയുന്നത്. അഹ് ഇനിയിപ്പോൾ പേടിക്കേണ്ടതില്ലല്ലോ
തണ്ടും തടിയുള്ള ആണൊരുതൻ ഇവിടെ ഉണ്ടാകുമ്പോൾ എന്തിന് ഭയക്കണം
(അപ്പോള് ആണ് ഒരു ഗർജ്ജനം)
വിശേഷം ഓക്കേ പറഞ്ഞെങ്കിൽ അകത്തോട്ടു എഴുനാളിയാലും
ഞാനും അമ്മുവും പൂമുകതോട്ടു നോക്കി അപ്പൊൾ ആണ് അവരും എന്നെ കാണുന്നത് ഞാനും.