പൊന്നങ്കിൾ [Panineer]

Posted by

കൈ ഉയർത്തി പിടിച്ചതും ഒരു കൈ കൊണ്ട് എൻ്റെ വയറിൽ മുറുക്കെ പിടിച്ചു അടുത്ത കൈ കൊണ്ട് കൈയിലെ ന്യൂസ് പേപ്പർ പിടിച്ച്

ഞാൻ ചിരിച്ചു കൊണ്ട് കുതറിയതും അങ്കിൾ എന്നെയും കൊണ്ട് ബെഡിലേക്ക് വീണു.
അങ്കിളൊരു കാൽ എൻ്റെ കാലിൽ കയറ്റി വെച്ചു മുറുക്കി.
ഇപ്പൊൾ അങ്കിളിൻ്റെ ഒരു കൈ എൻ്റെ വയറിൽ ചുറ്റിയും ഒരു കാൽ എൻ്റെ കാലിൽ കയറ്റി വെച്ചുമാണ്.

അങ്കിൾ എൻ്റെ മുടിയിലേക്ക് മുഖം അടുപ്പിച്ചതും ഷോക്കേറ്റത് പോലെ ആയിരുന്നു.

“കിട്ടി”
കൈയിലെ ന്യൂസ് പേപ്പർ പിടിച്ച് വാങ്ങി അങ്കിൾ എഴുന്നേറ്റു.
ശ്വാസം നേരെ വീണു.

അങ്കിൾ റൂമിൽ നിന്ന് പോയിട്ടും ഞാൻ ആ കിടപ്പ് കിടന്നു.
എന്തൊരു സുഖമായിരുന്നു കുറച്ച് മുൻപ്.
അങ്കിളിൻ്റെ കൈ മുറുക്കിയ വയറിൽ ഞാൻ തൊട്ട് നോക്കി.

 

ജീൻസും ടോപ്പുമിട്ട് കോളജിൽ പോകാൻ റെഡിയായി.

“നീന ഒമ്പത് മണി കഴിഞ്ഞു”
അങ്കിൾ വിളിച്ചു തുടങ്ങി.
മുടി ഒതുക്കി വെച്ച് റൂമിൽ നിന്ന് ഇറങ്ങി.

“ഹൊ. സുന്ദരി.’
എന്നെ കണ്ടതും അങ്കിൾ പ്രശംസിച്ചു.
അതെനിക്ക് ഇഷ്ടമായി.

ഇന്ന് പലവട്ടം അങ്കിളിനെ ഞാൻ നോക്കി കൊണ്ടിരുന്നു.
അങ്കിൾ ആളൊരു സുന്ദരക്കുട്ടപ്പൻ തന്നെ.
നര വന്നു തുടങ്ങിയോ.

“അങ്കിളേ നരച്ചല്ലോ.”
കോളേജിൽ നിന്ന് വരുമ്പോൾ ഞാൻ പറഞ്ഞു.

“വയസ്സായില്ലേ.”
അങ്കിൾ അതും പറഞ്ഞു ചിരിച്ചു.

രാത്രി ഡിന്നർ കഴിഞ്ഞ് ഞാനും ചിന്നുവും അങ്കിളും കൂടെ ലുടോ കളിച്ചു.
ഒമ്പത് മണി കഴിഞ്ഞതും ചിന്നു എൻ്റെ മടിയിൽ കിടന്ന് ഉറങ്ങി.

“ഞാൻ റൂമിൽ കൊണ്ടുപോയി കിടത്താം.”
അങ്കിൾ ചിന്നുവിനെ എൻ്റെ മടിയിൽ നിന്ന് എടുത്ത് റൂമിൽ കൊണ്ടുപോയി കിടത്തി.

Leave a Reply

Your email address will not be published. Required fields are marked *