ഞാൻ: ഡാ ഇത് വേണോ.
പെട്ടെന്ന് ഞാൻ വീണ്ടും നാൻസി ആയി.
മനു: വേണം.. നീ ഇന്ന് മുതൽ എന്റെ പെണ്ണല്ലേ
ഞാൻ: പക്ഷേ ഇത് നീ ശരിക്കും…
ഞാൻ പറഞ്ഞു തീരുന്നതിനു മുമ്പ് അവൻ പറഞ്ഞു.
മനു: അത് സാരമില്ല, എന്റെ മനസ്സിൽ നീ തന്നെയാണ് എന്നും എന്റെ ആദ്യത്തെ ഭാര്യ..
അത് കേട്ടപ്പോൾ, അല്പം സീരിയസായി അവന്റെ മുഖത്തും നോക്കി കൊണ്ടു തന്നെ ഞാൻ പറഞ്ഞു.
ഞാൻ: മനു, സത്യമായി ഞാൻ നിന്നോട് പറയുവാ.. ഇതുവരെ എന്റെ നെറ്റിയിൽ ഞാൻ സിന്ദൂരം തൊട്ടിട്ടില്ല. ഞങ്ങൾക്ക് ശീലമില്ലാത്ത ഒന്നാണ്.. എന്റെ കഴുത്തിൽ പുരുഷൻ വേറെ ആയിരിക്കും പക്ഷേ സിന്ദൂരം ചാർത്തിയ പുരുഷൻ എന്നും എന്റെ മനു ആയിരിക്കണം..
മനു: എങ്കിൽ കണ്ണടച്ച് പ്രാർത്ഥിക്കുന്നതുപോലെ നിന്നോ..
അവൻ പറഞ്ഞതുപോലെ ഞാൻ നിന്നു, അവൻ സിന്ദൂരം എടുത്ത് കൃത്യം എന്റെ നെറ്റിയുടെ മുകളിൽ മുടിയിലേക്ക് ചേർത്ത് കയറ്റി വരച്ചു. ഞാൻ കണ്ണ് തുറന്നു അവനെ നോക്കിയശേഷം കുറച്ചു മാറി എന്റെ മുറിയിലെ കണ്ണാടിയിൽ നോക്കി. ഇച്ചായനുമായുള്ള കല്യാണത്തിന് ഈ കണ്ണാടിയിൽ നോക്കിയാണ് ഞാൻ അന്ന് ഒരുങ്ങി ഇറങ്ങിയത്.. അതേ സ്ഥലത്ത് ഇപ്പോൾ മനുവിന്റെ പാതി ഭാര്യയായി ഞാൻ നിൽക്കുന്നു. അവൻ പാൽ എടുത്തു പാതി കുടിച്ചിട്ട് എന്റെ അടുത്ത് കൊണ്ടുവന്നു.
മനു: ഇന്നുമുതൽ ഞാൻ കഴിച്ചതിന്റെയൊക്കെ പാതി നിനക്കുള്ളതാണ്.
അവനെ നോക്കി സന്തോഷത്തോടെ ഒന്ന് പുഞ്ചിരിച്ചിട്ട് അവന്റെ കയ്യിൽ നിന്ന് ഞാൻ ആ ഗ്ലാസ് വാങ്ങി പാല് കുടിച്ചു. അത് കഴിഞ്ഞ് അവൻ എന്നെ പിടിച്ചു അവൻ തന്നെ നേരെ നിർത്തി.