മനു: സാരി മണ്ഡപത്തിൽ കണ്ടതിനെക്കാളും പെണ്ണിന് സൗന്ദര്യം ഇങ്ങനെ കാണുമ്പോഴാണ്..
എന്റെ മറുപടിക്ക് ഒപ്പിച്ചുള്ള അവന്റെ മറുപടി കേട്ടപ്പോൾ എനിക്ക് ചിരി വന്നു. എങ്കിലും ചിരിക്കാതെ ഞാൻ പിടിച്ചുനിന്നു. എന്നിട്ട് അവന്റെ സൈഡിലൂടെ മെല്ലെ എന്റെ മുറിക്കുള്ളിലേക്ക് കയറി. ഞാൻ ഉള്ളിൽ കയറിയതിന് പിന്നാലെ അവൻ വാതിൽ അടച്ച് കുറ്റിയിട്ടു. ബെഡിൽ മുഴുവനും മനു മുല്ലപ്പൂവ് കൊണ്ടുവന്ന വിതറിയത് ഞാൻ കണ്ടു. ഇനി നാളെ നേരം വെളുക്കുന്നതിന് മുമ്പ് ഇത് എങ്ങനെ വൃത്തിയാക്കും എന്നതാണ് എന്റെ മനസ്സിൽ ആദ്യം വന്ന ചിന്ത, അത് അവനോട് അപ്പോൾ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷേ ആ മൂഡ് പോകും എന്നുള്ളതുകൊണ്ട് ഞാൻ പിന്നെ ചോദിച്ചില്ല. ഞാൻ ബെഡിന്റെ സൈഡിൽ നിന്നതേയുള്ളൂ മനു വന്നിരിക്കാൻ ഞാൻ വെയിറ്റ് ചെയ്തു. പക്ഷേ അവന്റെ വേഷം എപ്പോഴും ഇടുന്ന ഒരു ടീഷർട്ടും പാന്റും ആയിരുന്നു. അവൻ പതിയെ എന്റെ പിന്നിൽ വന്നു ഞാൻ തലയിൽ ചൂടിയ മുല്ലപ്പൂ ഒന്ന് മണത്തും അതുകഴിഞ്ഞ് എന്റെ ഷോൾഡറിലും ഒന്ന് മണക്കാൻ വന്നപ്പോൾ ഞാൻ സൈഡിലേക്ക് ചെറുതായി മാറി..
ഞാൻ: ശോ.. പോ
പുതുപ്പെണ്ണന്റെ നാണം കാണിച്ചു ഞാൻ. അവനൊപ്പം ചിരിച്ചുകൊണ്ട് ബെഡിൽ ഇരുന്നു. ഞാൻ അവന്റെ നേർക്ക് പാൽ ഗ്ലാസ് നീട്ടി. അത് മേടിച്ച് അവൻ എന്റെ മേശപ്പുറത്ത് വച്ചു. എന്നിട്ട് മേശപ്പുറത്ത് ഉണ്ടായിരുന്ന ഒരു ചുവന്ന ഡപ്പി എടുത്തു. അത് എന്താണെന്ന് ആദ്യം കണ്ടപ്പോൾ എനിക്ക് മനസ്സിലായില്ല. അവൻ അത് എടുത്ത് എന്റെ അടുത്തു വന്നു, അത് തുറന്നപ്പോൾ ചെറിയ ഞെട്ടലോടുകൂടി ഞാൻ അവന്റെ മുഖത്തേക്ക് നോക്കി. അത് സിന്ദൂരം ആയിരുന്നു.