ഞാൻ: എന്താടാ.. എന്ത് പറ്റി
മനു: അവിടെ ഒരാൾ ഇരിപ്പുണ്ട്..
ഞാൻ: അയ്യോ.. ആരാ.. ആണാണോ പെണ്ണാണോ
മനു: ആണു.. ആരാണെന്ന് ഞാൻ എങ്ങനെ അറിയാനാ നീ എന്ത് ചെയ്യും..
ഞങ്ങൾ തൊടിന്റെ നടുവിലാണ് നിൽക്കുന്നത്, എങ്ങോട്ടും ഓടാനോ ഒളിക്കണോ പറ്റാത്ത അവസ്ഥ.. ഇത്രയും നേരം കളിക്ക് ചെയ്ത് മുഴുവൻ അവസാനം കാര്യമായത് പോലെ. എന്ത് ചെയ്യുമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല.. അങ്ങനെ ഒരുപാട് നേരം നിൽക്കാൻ പറ്റില്ല. ആണാണെന്നല്ലേ പറഞ്ഞത് എങ്ങനെ പോയാലും ഫേസ് ചെയ്യാം എന്ന് ഞാൻ കരുതി.. മനുവിന്റെ കൈയുടെ മറവിൽ നിന്ന് ഞാൻ അങ്ങോട്ട് നോക്കി.. തോടിന്റെ കരയിൽ അല്ല, തോട്ടിൽ നിന്നുള്ള ആദ്യത്തെ കയ്യാലയുടെ അറ്റത്താണ് അയാൾ ഇരിക്കുന്നത്. ഞാൻ സൂക്ഷിച്ചു നോക്കിയപ്പോൾ ആണ് എനിക്ക് മനസ്സിലായി..
ഞാൻ: ഹോ.. അമ്മേ.. പേടിക്കണ്ട സാരമില്ല..
മനു: അതെന്താ.. ആരാ അത്
ഞാൻ: അത് ചുണ്ടെലി ആണ്..
മനു: ചുണ്ടെലിയോ..
ഞാൻ: ഹാ.. അയാൾക്ക് സംസാരിക്കാൻ ഒന്നും പറ്റില്ല. കുറച്ച് ബുദ്ധിവളർച്ച ഒക്കെ കുറവുള്ള ആളാണ്. നല്ല പ്രായമുണ്ടെന്ന് തോന്നുന്നു, ഞാനൊക്കെ ഓർമ്മവച്ച കാലം മുതലേ അയാൾ എങ്ങനെ നാട്ടിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഒരു മനുഷ്യനാണ്.
മനു: അപ്പോൾ അയാളുടെ വീട്.
ഞാൻ: പണ്ട് അവിടെ വീടും ആരൊക്കെയോ ഉണ്ടായിരുന്നു ഇപ്പോൾ എങ്ങനെയാണ് അറിയില്ല.. ഇയാളൊക്കെ എപ്പോഴും ജീവിച്ചിരിപ്പുണ്ട് അല്ലേ ഞാൻ കണ്ടിട്ട് കുറേ കാലമായി..