മനു: ടീച്ചറേ ഈ സ്ഥലം മുഴുവനും നിങ്ങളുടേതാണോ..
ഞാൻ: ഏയ് അല്ലടാ.. നമ്മുടെ മുറ്റം കഴിഞ്ഞ് ഒരു പറമ്പുകൂടെ ഞങ്ങളുടെ ഉള്ളൂ. ബാക്കിയുള്ള സ്ഥലം മുഴുവൻ വേറെ ആൾക്കാരുടെ ആണ്.
മനു: അപ്പൊ പറമ്പിലൊക്കെ വേറെ ആൾക്കാർ ഉണ്ടാവുമോ ഇപ്പോൾ.
ഞാൻ: ഏയ്യ്.. അതില്ല.. അതല്ലേ അമ്മ പറഞ്ഞത് ഇപ്പോൾ ആരാ തോട്ടിൽ വന്നു കുളിക്കുന്നത് അല്ലെങ്കിൽ ആരെങ്കിലും ഒക്കെ ഉണ്ടാകുമായിരുന്നു.
മനു: ചേച്ചി അത് വലിയ തോടാണോ.
ഞാൻ: ഏയ്യ് അല്ലടാ.. ഇന്നലെയൊക്കെ മഴപെയ്തതല്ലേ അതുകൊണ്ട് ഇപ്പോൾ കുറച്ച് വെള്ളം കാണും. അങ്ങനെ വലിയ വെള്ളം വരുമ്പോൾ എന്റെ ഒരു നെഞ്ചിന് താഴെ വരെ ഒക്കെ വെള്ളം വരും. എങ്കിലും കാലുകുത്തി നടക്കാം.. അതിൽ കൂടുതൽ വെള്ളവും ഒഴുക്കും ഒന്നും ഉണ്ടാവാറില്ല.. നിനക്കാവുമ്പോൾ വെള്ളം കുറച്ചുകൂടെ കുറവായി തോന്നും.
മനു: അപ്പോൾ നീന്താൻ ഒന്നും പറ്റില്ലേ
ഞാൻ: അതിനുള്ള ആഴം ഒന്നുമില്ല. വെറുതെ കൈകുത്തി വെള്ളത്തിനടിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും പോകാം എന്ന് മാത്രമേ ഉള്ളൂ.. അങ്ങനെ നീന്താൻ പറ്റുമായിരുന്നെങ്കിൽ ഞാനൊക്കെ പണ്ടേ നീന്തൽ പഠിക്കുമായിരുന്നല്ലോ.
മനു: ചേച്ചി ഇവിടെ പണ്ട് വരുമായിരുന്നോ
ഞാൻ: കല്യാണം കഴിച്ച് പോകുന്ന ആ ഒരു സമയം വരെയും എല്ലാദിവസവും എന്നതുപോലെ കുളി തോട്ടിൽ ആയിരിക്കും. അന്ന് ഞാൻ മാത്രമല്ല അമ്മയും കാണും അടുത്ത വീട്ടിലെ ചേച്ചിമാരും വേറെ പിള്ളാരും അങ്ങനെ ഒരുപാട് പേർ ഉണ്ടാവും.
മനു: കുളി കാണാൻ ആരെങ്കിലുമൊക്കെ വരുമോ