ഞാൻ: നീ പോയി, തോർത്തും സോപ്പും ഒക്കെ എടുത്തു വാ
അവൻ എഴുന്നേറ്റ് പോയപ്പോൾ അമ്മ എന്നോട് ചോദിച്ചു.
അമ്മ: ഡി നീ ഈ കൊച്ചന്റെ കൂടെ ആണോ തോട്ടിലെ കുളിക്കാൻ പോകുന്നത്.
ഞാൻ: ശോ.. അവന് അങ്ങനെയൊന്നും ഇല്ല അമ്മ. എനിക്ക് നേഹ മോളെ പോലെ തന്നെയാ അവനും.
അമ്മ: എങ്കിൽ നീ അകത്തു നിന്ന് ഒരു ലുങ്കി കൂടെ എടുത്തു കൊണ്ട് പൊക്കോ.. അതാകുമ്പോൾ നിനക്ക് കുളിക്കാനും മാറാനും ഒക്കെ സൗകര്യം ഉണ്ടാവുമല്ലോ.
ഞാൻ: ആ ശരി അമ്മ..
മനു: വാ ചേച്ചി പോകാം..
അവൻ ആദ്യമായിട്ടാണ് ഇങ്ങനെ തോട്ടിൽ ഒക്കെ പോകുന്നത്. അവൻ അകത്തുനിന്ന് ഡ്രസ്സ് എല്ലാം എടുത്തു കൊണ്ട് വേഗം തന്നെ ഇറങ്ങിവന്നു.
ഞാൻ: 5 മിനിറ്റ് ഞാൻ വരുന്നു..
അമ്മയുടെ മുറിയിൽ ചെന്ന് ഞാനൊരു ലുങ്കി എടുത്തു. എന്നിട്ട് തിരിച്ചു ഡൈനിങ് ഹാളിൽ എത്തി.
ഞാൻ: അമ്മേ ഫോൺ ഒന്നും എടുക്കുന്നില്ല കേട്ടോ..
അമ്മ: ആ സൂക്ഷിച്ച് പോകണം കേട്ടോ. വെള്ളമൊക്കെ നല്ലതാണെങ്കിൽ ഇറങ്ങിയാൽ മതി. നിനക്ക് കുഴപ്പമുണ്ടാവില്ല പക്ഷെ ഈ കൊച്ചൻ അങ്ങനെയല്ലല്ലോ.
മനു: അമ്മമ്മ ഒന്നും ഓർത്ത് പേടിക്കണ്ട ചേച്ചിയെ ഞാൻ നോക്കിക്കോളാം.
ഞങ്ങൾ വീട്ടിൽ നിന്ന് അടുക്കള വഴി ഇറങ്ങി. വീടിന്റെ പിന്നിലെ മുറ്റം കഴിഞ്ഞ് പിന്നെ താഴേക്ക് ഇറക്കമാണ്, അങ്ങനെയാണ് ഭൂമിയുടെ ചേരുവ്. ഉറക്കമായതുകൊണ്ട് അതിലൂടെ ഒരു അഞ്ചാറ് മിനിറ്റ് നടന്നാൽ മതി തോട്ടിൽ എത്താൻ. കുളികഴിഞ്ഞ് തിരിച്ചു കയറുമ്പോൾ കേറ്റം ആണ്, അപ്പോൾ സമയമെടുക്കും.