ഞാൻ: എടോ.. ഇവിടെ വാ…
പക്ഷേ ഇന്നലെ കിട്ടിയതിന്റെ പേടി അവന് എന്നോട് ഉണ്ടായിരുന്നു. എന്നെ ഒന്ന് നോക്കിയതിനുശേഷം അവൻ മുൻപോട്ട് വരുന്നതിനു പകരം പിന്നോട്ടാണ് പോയത്. ഞാൻ വീണ്ടും വിളിച്ചെങ്കിലും അവൻ അപ്പോഴേക്കും തിരിഞ്ഞ് പറമ്പിലേക്ക് ഇറങ്ങി ഓടി. അതുകൊണ്ട് ചിരിച്ചുകൊണ്ട് ഞാൻ മനുവിനെ നോക്കി.
ഞാൻ: പാവം..
ഞങ്ങൾ രണ്ടുപേരും വർക്ക് ഏരിയയിൽ നിൽക്കുകയായിരുന്നു. അവൻ പോകുന്നത് കണ്ടു മനുവിനെ പിന്നിൽ നിന്നും കെട്ടിപ്പിടിച്ച് എന്റെ കഴുത്തിൽ ഉമ്മ വെച്ചു.
ഞാൻ: മതി റൊമാൻസ് ഒക്കെ നീ ചെല്ല് ഞാൻ ഭക്ഷണം എടുത്തു തരാം.
മനു: എങ്കിൽ ഞാൻ പറഞ്ഞതുപോലെ നീയൊരു വെയിറ്ററായിട്ട് വരാമോ.
ഞാൻ അവനെ ഒന്ന് തിരിഞ്ഞു നോക്കി..
ഞാൻ: ഒരുപാട് സമയം ഒന്നും കളയരുത്. വേഗം വേണം..
മനു: സമ്മതിച്ചു..
ഞാൻ: എങ്കിൽ പോയി ഇരിക്ക്… ഞാൻ വരാം.
അവൻ അകത്തേക്ക് കയറിയതിന്റെ പിന്നാലെ ഞാനും കയറി. അടുക്കളയിൽ നിന്ന് ഞാനെന്റെ മുടി മുടി അഴിച്ച് വെറുതെ പിന്നിലേക്ക് ഇട്ടു. ഒരു രണ്ട് മിനിറ്റ് കഴിഞ്ഞശേഷം ഞാൻ മനുവിന്റെ അടുത്തേക്ക് ചെന്നു, അവൻ ഡൈനിങ് ടേബിളിൽ ഇരിപ്പുണ്ടായിരുന്നു.
ഞാൻ: ഗുഡ് മോർണിംഗ് സർ, എന്താണ് കഴിക്കാൻ വേണ്ടത്..
ശരിക്കും ഒരു വൈറ്റെർ ചോദിക്കുന്നത് പോലെ നല്ല പോലെ ചിരിച്ചാണ് ഞാൻ ചോദിച്ചത്. പക്ഷേ ഇവിടെ ചിരി മാത്രം പോരാ കുറച്ചൊക്കെ കൊഞ്ചി കൊഴയണം എന്നുകൂടെ എനിക്ക് അറിയാമായിരുന്നു.
മനു: എന്താ ഉള്ളത്..