“”ഹലോ..””
“”ആ.. ഹലോ… ശ്വേത അല്ലേ..?””
“”അതെയല്ലോ ഇതാരാ..? എനിക്ക് മനസ്സിൽ ആയില്ല.. നമ്പർ എന്റെ കൈയ്യിൽ സേവ് അല്ല..!! “”
“”ഹാ.. ഇത്ര പെട്ടെന്ന് മറന്ന് പോയോ ശ്വേതേ… ഞാനാടോ അനിരുധ് “”
“”ഓഹ്… താനാർന്നോ…! എന്താ ഈ നേരത്ത് വിളിച്ചേ.. “”
“”ഹേ.. അതെന്തൊരു ചോദ്യ ശ്വേതേ.. ഞാൻ പോവുമ്പോ വിളിക്കാന്ന് ആംഗ്യം കാണിച്ചിട്ട് അല്ലേ അവിടന്ന് പോയെ “”
“”ഓഹ് അതാർന്നോ.. ഞാൻ വിചാരിച്ചു താൻ ചുമ്മാ ഒരു രസത്തിന് കാണിച്ചേ ആയിരിക്കും എന്ന്…”” അവൾ ഇത്തിരി പുച്ഛത്തോടെ എന്നോട് പറഞ്ഞു.
“”ഞാൻ അങ്ങനെ ആരോടും രസത്തിന് കാട്ടാർ ഇല്ല്യ.. ചിലപ്പോ നിങ്ങൾ ഒക്കെ അങ്ങനെ കാട്ടും ആയിരിക്കും “”
ഞാൻ അതിലും പുച്ഛത്തിൽ അവളോട് തിരിച്ചു പറഞ്ഞു..
“”ഹ്മ്മ്…””
“”എന്ത് കുഹ്മ്..””
“”ഒന്നുല്ലേ എനിക്ക് ഒറക്കം വരണ് അനിരുധേ… നാളെ ജോലി ഉണ്ട് ഗുഡ് നൈറ്റ് “”
തിരിച്ച് ഒന്നും പറയാൻ വിടാണ്ട് അവൾ കാൾ വെച്ചിട്ട് പോയി.. മൈര്.. അങ്ങനെ അതും പോയി…
പിന്നെ കൂടുതൽ നിന്ന് എളകാണ്ട് ഫോൺ സ്വിച്ച് ഓൺ ആക്കി ചാർജിനിട്ട് ഞാൻ കെടന്നു.. കുറച്ചു നേരം അങ്ങോട്ടുമിങ്ങോട്ടും തിരിഞ്ഞ് പതിയെ ഒറക്കമെന്നെ വിഴുങ്ങി…
✨✨✨✨✨✨✨✨✨✨✨✨✨✨✨✨
കണ്ണ് തുറക്കുമ്പോ എന്റെ ചുറ്റിനു മൊത്തം പച്ച കർട്ടനുകൾ..ഏഹ്.. ഇതെന്റെ റൂം അല്ലല്ലോ പോരാത്തെയിന് ഡെറ്റോളിന്റെയും ഡീറ്റെർജന്റിന്റെയും ഒക്കെ ഒരു വാട്ട സ്മെല്ലും.
തുടരും…. 🫶