അനുചന്ദനം 2 [Unknown Vaazha]

Posted by

ഞാൻ അവിടന്ന് പതിയെ വണ്ടി എടുത്ത് കിച്ചൂന്റെ വീട് ലക്ഷ്യമാക്കി വിട്ടു.

“”അപ്പൊ ശെരിടാ നാളെ കാണാ “”എന്നോട് ബൈയും പറഞ്ഞു അവൻ വീടിനുള്ളിലോട്ട് പോയി ഞാൻ അവിടന്ന് എന്റെ വീട്ടിലോട്ടും..

“”ഹാ.. കുട്ടാ നിന്റെ ബൈക്ക് അജു എടുത്ത് കൊണ്ടുവന്നാർന്നുല്ലേ. “”

വീട്ടിലെ പോർച്ചിലോട്ട് വണ്ടി കേറ്റി വെക്കുന്നതിനിടെ അച്ഛൻ അകത്തൂന്ന് വന്ന് എന്നോട് ചോദിച്ചു..

“”ഹാ.. ഓൻ കൊണ്ടന്നാർന്നു.ഞാൻ അതോണ്ടാ ഇച്ചിരി ലേറ്റ് ആയെ..അമ്മ എവിടെ ഉറങ്ങിയോ അച്ഛാ.. ഗുളിക കഴിച്ചാരുന്നോ?.. “”

“”ആടാ ഗുളിക കഴിച്ചു.. അവൾ ഇപ്പൊ കിടന്നതേ ഉള്ളു.””

“ഹ്മ്മ്.. എങ്കി ശെരി ഞാനൊന്ന് കുളിച്ചിട്ട് വരാ… എന്നിട്ട് ഒന്ന് കിടക്കണം നല്ല ക്ഷീണം ഉണ്ട് .. ഹ്മ്മ്..അമ്മു എന്ത്യേ?””

സ്റ്റെപ്പിന്റെ കൈ വരിയിൽ പിടിച്ചോണ്ട് ഞാൻ അച്ഛനോട് ചോദിച്ചു.

“”അവളും കിടക്കാൻ പോയിട.. ഇവിടിപ്പോ ഞാൻ മാത്രേ ഉള്ളു കിടക്കാൻ ബാക്കി. നീ വന്നിട്ട് കിടക്കാന്ന് കരുതി “”.

“”എങ്കി ശെരിയച്ച…. ഫ്രണ്ടിലെ ഡോർ അടച്ചിട്ട് അച്ഛൻ കിടന്നോ.. ഞാൻ മോളിലോട്ട് പോവാ””

അച്ഛനോട് ഗുഡ് നൈറ്റും പറഞ്ഞ് ഞാനെന്റെ റൂമിലോട്ട് പോയി. റൂമിൽ കേറിയ പാടെ ഫോൺ ചാർജിനിട്ട് നല്ലൊരു കുളിയും പാസ്സാക്കി ഡ്രെസ്സും മാറി ഞാനെന്റെ ബെഡിലോട്ട് വീണു.

കുത്തിയിട്ട ഫോൺ എടുത്ത് നോക്കുമ്പോ 30% തന്നെ ചാർജ് ഇരിക്കണു.. നോക്കിയപ്പോ സ്വിച്ച് ഓൺ ആക്കിട്ടില്ല തൈര്…

ആ പോട്ട് പുല്ല് എന്ന് വെച്ച് ഇന്ന് ഹോസ്പിറ്റലിൽ പരിചയപ്പെട്ട ശ്വേതയേ വിളിക്കാന്ന് കരുതി ആദ്യ രണ്ടു വട്ടം വിളിച്ചപ്പോ കാൾ എടുത്തില്ല.. തേഞ്ഞ് എന്ന് കരുതി ഒന്നുടെ വിളിച്ചപ്പോ ഒരു കിളി നാഥത്തോടെ കാൾ എടുത്ത്.

Leave a Reply

Your email address will not be published. Required fields are marked *