“”ടാ അജു.. പിടിയെടാ ആ നാറിയെ വിടല്ല് കേട്ടാ..””
ഞാൻ പറഞ്ഞെ കേട്ട് ഓടാൻ നിന്ന കിച്ചൂനെ അജു പിടിച്ച് വെച്ചു.
“”ടാ കിച്ചുകുട്ടാ.. തങ്കകുടമേ…””ഞാൻ അവന്റെ കോളറിൽ പിടിച്ചോണ്ട് വിളിച്ചു.
“”ന്തോ…””
“”സുഖല്ലേ അനു നിനക്ക് ”” എന്നെ നോക്കി ഒരളിഞ്ഞ ചിരിയും പാസ്സാക്കി അവൻ ചോദിച്ചു.
“”പ്ഫാ…. അവൻ സുഖം അന്വേഷിക്കാൻ വന്നേക്കണു. ഇന്ന് ഗ്രൗണ്ടിൽ വെച്ച് കണ്ട താളിത്തരം മൊത്തോം കാട്ടിട്ട് ഇപ്പൊ എന്നെ നോക്കി ഇളിച്ച ഉണ്ടല്ലോ കിച്ചു.. ങ്ഹാ എന്റെ സ്വഭാവം മാറും കേട്ടാ “”
ഞാനൊന്ന് നിർത്തീട്ട് പിന്നേം തുടർന്നു.
“”ഇന്ന് ഞാൻ ഇല്ലാരുന്നെ അവന്മാരുടെ ഇടി കൊണ്ട് ഇവന്മാരുടെ എല്ലൊക്കെ പപ്പടം പൊടിയും പോലെ പൊടിഞ്ഞേനെ “”
അജുനെയും ബാക്കി ഉള്ളവന്മാരേം നോക്കി ഞാൻ പറഞ്ഞു..
“”ഓഹ് നീ വില്യേ സൂപ്പർമാൻ “”
കിച്ചു എന്നെ പുച്ഛിച്ചോണ്ട് പതുക്കെ പറഞ്ഞു പക്ഷെ ഞാനത് കേട്ടു.
“”ന്ത്!!!!!?? “”
“”ഒന്നുല്ലേ!!.. “”
“”ആടാ നീ തന്നെ എന്നെക്കുറിച്ച് ഇതൊക്കെ പറയണം കിച്ചുവേ.. നിന്നെ എത്ര അടി പിടിന്ന് രക്ഷിച്ചിട്ട് ഉണ്ടെടാ ഞാൻ… അജു നീ കേട്ടില്ലേ ഇവൻ പറഞ്ഞെ ഞാൻ വില്യേ സൂപ്പർമാൻ ആണെന്ന് “”
അജൂനെ നോക്കി ഞാൻ പറഞ്ഞു.
“”ഹാ.. അനു നീ ഇങ്ങനെ ബേജാറാവല്ലേ ഞാൻ ചുമ്മാ പറഞ്ഞല്ലേ നീ നമ്മളെ ഒക്കെ ഹീറോ ല്ലേ… ല്ലെടാ അജു.. “”
കിച്ചു എന്നെ അനുനയിപ്പിക്കാൻ നോക്കി.
“”ഒന്ന് നിർത്തിന്ന രണ്ടും.. പ്രാന്ത് പിടിക്കാൻ ആയിറ്റ്.. എനിക്കൊന്നും അറിയുല്ല എന്നോട് ഒന്നും ചോയിക്കും മേണ്ടാ.. നിങ്ങോ ആയി നിങ്ങളെ പാടായി.. പ്രാന്ത് പിടിക്കാൻ “”