“”അപ്പോ ഞാൻ പോട്ടെ സതിയമ്മേ… നേരം ഒത്തിരി വൈകി…’”
“”ആണോ പോവാണോടാ…ഹ്മ്മ് പോയിട്ട് വാട്ടോ ന്റെ കുട്ടി… ദേ ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ.. ഇനി അടിപിടി ഉണ്ടാക്കിയ ഈ രണ്ട് കൈയും ഞാൻ തല്ലിയൊടിക്കും.. “”
സതിയാന്റി എന്നെ നോക്കി ചിരിച്ചോണ്ട് പേടിപ്പിച്ചു…
“”ഓഹ്… നമ്മൾ ആയിട്ട് ആരുടേം മെക്കിട്ട് കേറാൻ പോവൂല… ഇങ്ങോട്ട് ഉടക്കിനു വന്ന പിന്നെ ഒട്ടും വിട്ട് കൊടുക്കേം ഇല്ല്യാ””
“”ആഹ്… ന്റെ മക്കളായിട്ട് ആരോടും ഒന്നിനും പോണ്ടാ.. ഇങ്ങോട്ട് വന്ന വേണേ മക്കൾ രണ്ടെണ്ണം കൊടുത്തോട…””
“”ദേ അമ്മേ നിങ്ങൾ അവനു ചുമ്മാ വളം ഇട്ട് കൊടുക്കല്ലേ പേടിപ്പിക്കാൻ പറഞ്ഞു വിട്ടാ കൈയും കാലും ഒടിച്ചിട്ട് വരണ സാനാ ഇത് “”
സുധീഷേട്ടൻ സതിയാന്റിയോട് എന്നെ കുറിച്ച് ഒരു താകിത് പോലേ പറഞ്ഞു…
“””ആഹ്. അത് പിന്നെ അങ്ങനല്ലേ വരൂ… നീയല്ലേ ഇവന്മാരുടെ ഒക്കെ ഗുരുവും മൂത്ത ഏട്ടനുമൊക്കെ…””
സതിയാന്റി സുധീഷേട്ടന്റെ അണ്ണാക്കിലിട്ടു പൊട്ടിച്ചു…
“”ഓഹ്… ഇപ്പൊ നമ്മളായോ വില്ലൻ.. നിങ്ങൾ കൊള്ളാലോ അമ്മേ… നാട്ടിലെ എല്ലാ എണ്ണത്തിനും സ്വയം പ്രതിരോധത്തിനു വേണ്ടി ഇച്ചിരി മുറകൾ ഒക്കെ പഠിപ്പിച്ചു കൊടുത്തേ ഞാൻ തന്നാ.. അതിൽ ഇച്ചിരി കൂടുതൽ കഴിവും അയവും ശക്തിയും ഒക്കെ ഇവനായതോണ്ടാണ് ഇതിനെ പിടിച്ചു ബോക്സിങ്ങിന് ചേർത്തതും MMA ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിച്ചേയും ഒക്കെ… ഇവന്റെ കഴിവോണ്ട് ഇവൻ അതിന്റെ ചാമ്പ്യനും ആയി… പണ്ടാരം പിടിക്കാൻ ഈ നാറി ആണേ.. ഇവനെ ഇടിക്കാൻ വരുന്നോരെ മൊത്തം ഇടിച്ചു ഇഞ്ച പരുവം ആക്കും ചെയ്യും…””