കയ്യിലെ കവർ ടീ പോയിലോട്ട് വെച്ച് എന്റെ അടുത്തോട്ടു വന്നിരുന്നു തോളത്ത് തട്ടി സുധിഷേട്ടൻ പറഞ്ഞു…
“”അതെന്താ.. സുധി നീ അങ്ങനെ പറഞ്ഞെ നമ്മടെ അനു കുട്ടൻ പാവല്ലേ… അതോ അവൻ പിന്നേം എന്തേലും ഒപ്പിച്ചോ…??
ഒപ്പിച്ചോട അനു കുട്ടാ…??””
എന്നെ നോക്കി കണ്ണ് ഉരുട്ടിക്കൊണ്ട് എന്നോടും സുധിഷേട്ടനോടുമായി ആന്റി ചോദിച്ചു…
“”അയ്ശേരി.. അപ്പോ അമ്മ ഒന്നുമറിഞ്ഞില്ലല്ലേ… ഒരുത്തന്റെ മൂക്കിന്റെ പാലവും മറ്റൊരുത്തന്റെ രണ്ട് കവിളും അടിച്ച് പൊട്ടിച്ചു ആശൂത്രീൽ ആക്കിട്ടു വന്നിരിക്ക..ദേ ഈ ഇരിക്കണ മഹാൻ നിങ്ങടെ സ്വന്തം അനുകുട്ടൻ …””
എന്നെ നല്ല പോലേ താളിച്ചോണ്ട് സുധിഷേട്ടൻ ആന്റിയോട് പറഞ്ഞ്…അത് കേട്ട പാതി കേക്കാത്ത പാതി ആന്റി ഇരിക്കുന്നോടാത്ത് നിന്ന് എണീറ്റ് എന്റെ അടുത്തോട്ടു വന്ന് എന്റെ രണ്ട് ചെവിക്കും പിടിച്ചു തിരിച്ചോണ്ട്…
“”ഞാൻ ഈ കേട്ടത് നേരാണോ അനുകുട്ടാ..?? “”
“”ഹാ… നോവുന്ന് ആന്റി.. വിടന്നേ.. ഔഹ്… “”
“”നീ ചോദിച്ചതിന് ബദൽ പറയെടാ തെമ്മാടി…””
“”ഔ… ഔ.. ഞാ.. ഞാൻ…അടിച്ചൂന്ന് ഉള്ളെ നേരാ… ഇനി വിടെന്നെ…””
“”സതി അവന്റെ ചെവിന്ന് വിട്ടെടി.. അയ്ന് ഒത്തിരി നോവനിണ്ടാവും “”
ദൈവദൂതനെ പോലെ പ്രഭാരേട്ടൻ സതിയാന്റിയോട് പറഞ്ഞു..
“”ഹാ നിങ്ങൾ ഒന്ന് മിണ്ടാണ്ടിരി മനുഷ്യ!!!… നിങ്ങളൊക്കെ കൂടിയാണ് ഇവന് ഇങ്ങനെ വളം വെച്ച് കൊടുക്കണേ… കണ്ട അടി പിടിക്ക് ഒക്കെ പോയി എന്റെ കുട്ടിക്ക് ഒന്നും പറ്റല്ലെന്ന് മാത്രേ എനിക്കുള്ളൂ… അതിനാണ് ഞാനിവന്റെ ചെവിടെ തൊലി പറിച്ചെടുക്കണേ.. “”