“നിനക്ക് എന്ത് ധൈര്യമുണ്ടായിട്ടാണെടാ അവളുടെ ദേഹത്തു കൈ വെച്ചത്”
അച്ഛൻ: നിങ്ങൾ എന്തൊക്കെയാ പറയുന്നേ!!! ഞാൻ ആരെ കൈ വെച്ചന്നാണ് എനിക്കൊന്നും മനസിലാകുന്നില്ല???
എന്റെ അച്ഛനും അമ്മയും ഭയന്ന് വിറക്കാൻ തുടങ്ങി അമ്മയുടെയും അച്ഛന്റെയും അവസ്ഥ കണ്ട് ഞാനും ഭയപ്പെട്ടു.
പെട്ടെന്ന് എവിടെനിന്നോ ഒരു തോക്കിന്റെ വെടിയൊച്ച ഞാൻ കേട്ടു.
ആ ഒച്ച കേട്ടതും ഞങ്ങളെ അക്രമിക്കാൻ വന്നവർ നാലുഭാഗത്തേക്കും ചിതറിയോടി ഒരു സിനിമ സ്റ്റൈലിൽ യുസഫിന്റെ കാർ ഞങ്ങളുടെ വീടിന്റെ മുന്നിലായി വന്ന് നിന്നു അതിൽ നിന്നും പോലിസ് യൂണിഫോം ധരിച്ച ഒരാൾ തോക്കുമായി ചാടി ഇറങ്ങി.
എന്നിട്ട് അലറികൊണ്ട് ചോദിച്ചു.
“ആരാടാ നിനക്കൊക്കെ ഒരാളെ അക്രമിക്കാൻ അധികാരം തന്നത് ഇവിടെ നിയമം നോക്കാൻ പോലീസും അധികാരികളും ഉണ്ട്”
ഇത് കേട്ടതും ഞങ്ങളെ അക്രമിക്കാൻ വന്നവർ എല്ലാം തിരിച്ചുപോയി ശേഷം ആ പോലീസ്ക്കാരൻ എന്റെ അച്ഛനോട് പറഞ്ഞു.
പോലിസ് : ഡോക്ടർ താങ്കൾ ഞങ്ങളുടെ കൂടെ വരണം..
അച്ഛൻ : എന്താണ് സർ പ്രശ്നം. ഞങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല
പോലിസ്: എനിക്കറിയാം ഡോക്ടർ തല്ക്കാലം നിങ്ങളുടെ സുരക്ഷയാണ് എനിക്ക് വലുത് താങ്കൾ ഇവിടെ നിൽക്കുതോറും നിങ്ങളുടെ കുടുംബത്തിനും ആപത്താണ്.
അമ്മ: എന്താണ് സർ ഇതൊക്കെ എന്റെ ഭർത്താവിനെയെന്തിനാണ് നിങ്ങൾ കൊണ്ടുപോകുന്നത്??
പെട്ടെന്ന് കാറിൽ നിന്നും യുസഫ് ഇറങ്ങി വന്നു ശേഷം അമ്മയോടും അച്ഛനോടും പറഞ്ഞു.
യുസഫ്: പറയുന്നതിൽ എനിക്ക് ദുഃഖം ഉണ്ട് ഇവിടുത്തെ ആളുകൾ ഡോക്ടർ ഒരു പെണ്ണിനെ ഉപദ്രവിച്ചു എന്ന് പറഞ്ഞു ഒരു പരാതി പോലീസിൽ കൊടുത്തിട്ടുണ്ട് നമുക്കറിയാം ഡോക്ടർ അങ്ങനെ ചെയ്യില്ലെന്ന് പക്ഷെ ആൾക്കാരെ ബോദിപ്പിക്കാൻ ഡോക്ടർ ഇവരുടെ കൂടെ ഒന്ന് സ്റ്റേഷൻ വരെ ചെല്ലണം.