“അശ്വിൻ?” പുറകിൽ നിന്ന് മാത്യുവിന്റെ ശബ്ദം കേട്ടു.
ഞാൻ തിരിഞ്ഞു നോക്കി.
“ഹാ, ഹൈ!” ഞാൻ ഇളിഭ്യതയോടെ പറഞ്ഞു.
“നിങ്ങൾ തമ്മിൽ അറിയുവോ?” മരിയ മാത്യുവിനോട് ചോദിച്ചു.
“ആം ഇവനെന്റെ ജൂനിയറാ.” മാത്യു പറഞ്ഞു.
“ഓ, എടാ നീ ഇക്കാര്യം വേറാരൊടും പറയണ്ട.” മരിയ മാത്യുവിനോട് പറഞ്ഞു. മാത്യു തലയാട്ടി.
“അശ്വിൻ, ഇതെന്റെ അനിയനാ! നീ പേടിക്കണ്ട ഇവൻ ആരോടും ഒന്നും പറയില്ല.”
മാത്യു എന്നെ നോക്കി ഒരു ചിരി ചിരിച്ചു. മാത്യു ഈ കാര്യം പറഞ്ഞ് എന്നെ നാണം കെടുത്തുമെന്ന് എനിക്ക് ആ ചിരിയിൽ നിന്ന് മനസ്സിലായി. ഞാൻ വേഗം അവിടെ നിന്നിറങ്ങി.
അടുത്ത ദിവസം കോളേജിൽ പോകാൻ എനിക്ക് പേടി ആയിരുന്നു. അവസാനം വരുന്നത് വരട്ടെ എന്ന് തീരുമാനിച്ച് ഞാൻ കോളേജിൽ പോയി. ആരും ഒന്നും അറിഞ്ഞിട്ടില്ല എന്നെനിക്ക് മനസ്സിലായി. മാത്യുവിനെ വെറുതെ തെറ്റിദ്ധരിച്ചല്ലോ എന്ന് ഞാൻ ഓർത്തു. ബ്രേക്ക് ആയപ്പോൾ മാത്യു എന്റെ അടുത്തേക്ക് വന്നു.
“എനിക്കൊന്ന് സംസാരിക്കണം.” മാത്യു പറഞ്ഞു.
ഞങ്ങൾ കോളേജിന് പുറകിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയി.
“നിനക്ക് അഞ്ജലിയെ ഇഷ്ടമാണോ?” മാത്യു ചോദിച്ചു.
“അതെ.”
“നീ അവളോട് അത് പറഞ്ഞോ!”
“ഇല്ല.”
“അത് നീ പറയുവോ?”
“ആം.”
മാത്യു എന്നെ കഴുത്തിൽ പിടിച്ചു ഭിത്തിയോട് ചേർത്തു. എന്റെ മുഖത്ത് ഇടിച്ചു. എന്റെ മുഖം ചുവന്നു.
“അവളോടെങ്ങാനും ഇഷ്ടമാണെന്ന് പറഞ്ഞാൽ ഇത് ഞാൻ ലീക്ക് ആക്കും.” മാത്യു ഫോണിൽ ഒരു ഫോട്ടോ കാണിച്ചു. ക്ലയന്റ്സിനെ കാണിക്കാൻ വേണ്ടി പെൺ വേഷം കെട്ടി എന്റെയൊരു ഫോട്ടോ മസ്സാജ് സെന്ററിൽ എടുത്തു വെച്ചിരുന്നു. ആ ഫോട്ടോയായിരുന്നു അത്. ഞാൻ അഞ്ജലിയോട് ഇഷ്ടമല്ല എന്ന് പറയാമെന്ന് സമ്മതിച്ചു.