“ഇതെല്ലാം എഴുതിയെടുക്കണമെന്നില്ല.” ഞാൻ പറഞ്ഞു.
നിവിൻ തലയുയർത്തി ഒരു ഭാവവ്യത്യാസവുമില്ലാതെ എന്റെ നേരെ നോക്കി ഒന്ന് തലയാട്ടിയിട്ട് വീണ്ടും ബുക്കിൽ എഴുതികൊണ്ടിരുന്നു.
വൈകുന്നേരം ബസ്സിൽ കയറി. ബസ്സിൽ സീറ്റ് മുഴുവൻ ഫിൽ ആയിരുന്നു. എന്റെയടുത്തു മാത്രം കാലിയുണ്ട്. നിവിൻ ബസ്സിൽ നിൽക്കുകയായിരുന്നു. ഞാൻ അവനെ വിളിച്ചു അടുത്തിരുത്തി. ആദ്യം അവൻ മടിച്ചെങ്കിലും പിന്നെ നിർബന്ധിച്ചപ്പോൾ അവൻ ഇരുന്നു.
“നീയെന്താ ആരോടും അധികം സംസാരിക്കത്തെ!” ഞാൻ ചോദിച്ചു.
“ഒന്നുമില്ല!” അവൻ പറഞ്ഞു.
പിന്നെ ഞങ്ങൾ തമ്മിൽ ഒന്നും മിണ്ടിയില്ല. എന്റെ സ്റ്റോപ്പ് എത്തിയപ്പോൾ ഞാൻ ഇറങ്ങി.
അടുത്ത ദിവസം കോളേജിൽ ഞാൻ കുറച്ചു റെക്കോർഡ്സുമായി ഓഫീസിലേക്ക് പോകുവായിരുന്നു. പെട്ടെന്ന് എന്റെ കൈയിൽ നിന്ന് കുറച്ചു റെക്കോർഡ് താഴെ വീണു. ഞാൻ അത് എടുക്കാൻ തുടങ്ങി. അപ്പോൾ നിവിൻ അവിടേക്ക് വന്നു. അവൻ റെക്കോർഡ് എടുക്കാൻ എന്നെ സഹായിച്ചു.
“താങ്ക്യൂ” ഞാൻ പറഞ്ഞു.
അവ ഒന്ന് ചിരിച്ചിട്ട് അവിടെ നിന്നും പോയി. എക്സാം അടുക്കുന്നതുകൊണ്ട് ഞങ്ങൾക്ക് അന്ന് ഉച്ചവരയെ കോളേജ് ഉണ്ടായിരുന്നുള്ളൂ. ഞാൻ ബസ്സിൽ കയറി. നിവിൻ അതിൽ ഉണ്ടായിരുന്നു. നിവിന്റെ തൊട്ടടുത്ത് ആരുമില്ലായിരുന്നു. ഞാൻ അവന്റെ അടുത്ത് ചെന്നിരുന്നു.
“ഇനി വീട്ടിൽ ചെന്നിട്ട് പഠിത്തമായിരിക്കുമല്ലേ?”ഞാൻ ചോദിച്ചു.
“അതെ” നിവിൻ പറഞ്ഞു.
കുറച്ചു നേരത്തേക്ക് ഞങ്ങൾ ഒന്നും മിണ്ടിയില്ല. കുറച്ചു കഴിഞ്ഞപ്പോൾ നിവിൻ എന്നോട് ചോദിച്ചു.