“…അയ്യയ്യേ.. എന്താത്.. ഇത്ര വലിയ ചെക്കന്മാരിങ്ങനെ കരയോ?… ചേച്ചി വെറുതെ പറഞ്ഞതല്ലേ കുട്ടൂസേ.. ഈ ചേച്ചി മോനെ ഒറ്റക്കാക്കി പോവൂന്നാ കരുതീരിക്കണേ..?”
“..എന്നാലുമേച്ചി നാളെ ഒരൂസം മറ്റൊരാൾടൂടെ പോവാൻ ഉള്ളതാന്നൊക്കെ കേട്ടപ്പോ എനിക്ക് സഹിച്ചില്ല…”
“..അപ്പൊ ചേച്ചി കല്യണോന്നും കഴിക്കാതെ നിക്കണോന്നാ ന്റെ മോൻ പറയണേ..?”
ഉത്തരമുണ്ടായിരുന്നില്ല എന്റെ കയ്യിൽ.. ചേച്ചിയെ വിട്ടു മാറി ഞാൻ തിരിഞ്ഞു കിടന്നു…
കുറച്ചു നേരത്തെ മൗനത്തിന് ശേഷം ചേച്ചിയെന്നെ പിറകിൽ കൂടെ കെട്ടിപിടിച്ചു ചേച്ചിയുടെ ചുടുശ്വാസം എന്റെ കഴുത്തിലേക്ക് വീഴുന്നത് ഞാൻ അറിഞ്ഞു
“..കുട്ടാ…”
“മ്…”
“എടാ കുട്ടൂസേ!!…”
“ന്താ!!….”
“ന്റെ മോൻ പിണക്കത്തിലാ..?”
“എന്നെ വിളിക്കണ്ട!!… എനിക്കാരുവില്ല… പണ്ടേ ഞാൻ ആരൂല്ലാത്തവനാണല്ലോ… സ്വന്തവല്ലലോ വഴീന്ന് കിട്ടിയതല്ലേ അതോണ്ടാ… എല്ലാമാണെന്ന് പറഞ്ഞ ചേച്ചിക്ക് പോലുമിപ്പോ ഞാൻ ഒഴിവായി കണ്ടാ മതീന്നായി… സ്നേഹിച്ചവരാരും എന്റെ കൂടെയുണ്ടാവില്ലാ ന്ന് എവിടേലും എഴുതി വെച്ചിട്ടുണ്ടാവും… അതോണ്ടല്ലേ ഇങ്ങനത്തെയോരോന്ന് എന്നോട് പറയണേ…!!” സങ്കടത്തിലും നല്ല ദേഷ്യത്തിലും അത് പറഞ്ഞ് ഞാൻ മിണ്ടാതെ കിടന്നു
ഒരു ചെറിയ നിശബ്ദതക്ക് ശേഷം
ഒരു ഏങ്ങലടി എന്റെ പുറകിൽ ഞാൻ കേട്ടു ചേച്ചി എന്നോട് ചേർന്ന് കിടപ്പില്ലന്ന് ഞാൻ മനസ്സിലാക്കി.. തിരിഞ്ഞ് ചേച്ചിയെ നോക്കിയപ്പോ എനിക്കെതിരെ പുറം തിരിഞ്ഞു കിടക്കുകയാണ് ചേച്ചി..