“എന്താ വേണീ നിന്റെ ഉദ്ദേശം?”
“നല്ല ഉദ്ദേശം മാത്രമേ ഉള്ളു.. ഇരിക്കാനെങ്കിലും പറയടോ ഒന്ന്”
“എന്റെ റൂമിൽ വന്നിരിക്കാൻ പറയാൻ നീ എന്താ എന്റെ ഭാര്യയായോ?”
“അങ്ങനെ കരുതിയാലും എനിക്ക് വിരോധോല്ലട്ടോ.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു
അവളെന്റെ തൊട്ടടുത്ത് ബെഡിൽ ഇരുന്നു..
കുറച്ചുനേരം ഞങ്ങൾക്കിടയിൽ മൗനമായിരുന്നു
“ആശ്വീ, ഞാനിപ്പോ ഇവിടെ വന്നത് തന്നെ എന്റെ പേരന്റ്സിന്റെ അറിവോടെ തന്നെയാ… അവരോട് ഞാൻ ഇതെല്ലാം തുറന്ന് പറഞ്ഞിട്ടും ഉണ്ട്.. നീ…നീയില്ലാതെ എനിക്ക് പറ്റില്ലടാ…”
അവളുടെ മുഖത്തെ ദയനീയത ഞാൻ കണ്ടു… കണ്ണുകളിലെ പ്രണയവും!!
“വേണി… എനിക്ക് സമയം വേണം…” അങ്ങനെ പറയാനാണെനിക്ക് തോന്നിയത്
അവളുടെ മുഖത്താകെ ഒരു വെളിച്ചം പടർന്നു… കണ്ണുകളിൽ ഒരു ചെറിയ കണ്ണുനീർ തിളക്കം വീണു…
ഇരുന്ന ഇരിപ്പിൽ തന്നെ അവളെന്റെ കവിളിലൊരുമ്മ തന്നു… അത്ഭുതത്തോടെ ഞാൻ അവളുടെ മുഖത്തേക്ക് നോക്കി
“എന്റെയൊരു സമാധാനത്തിനു തന്നതാ വേണ്ടെങ്കി കോളേജിൽ വരുമ്പോ തിരിച്ചു തന്നേക്ക്.. ഹിഹി…”കുറുമ്പ് നിറഞ്ഞ സ്വരത്തിലവൾ പറഞ്ഞിട്ട് പെട്ടെന്നെണീറ്റു പുറത്തേക്ക് പോയി
“അതേ ആലോചിച്ചിട്ട് നോ പറഞ്ഞേക്കല്ലേ…” ഡോർ കടന്നുപോയി തിരികെ തല മാത്രം അകത്തേക്ക് ഇട്ടിട്ട് അവൾ പറഞ്ഞു
മനസ്സ് വീണ്ടും കലുഷിതമായി…ഒരുപാട് നേരം ഞാൻ പലതും ആലോചിച്ചിരുന്നു റൂമിൽ തലങ്ങും വിലങ്ങു നടന്നു… കിടന്നിട്ട് ഉറങ്ങാൻ കഴിഞ്ഞില്ല… വൈകുന്നേരമായത് പോലും ഞാൻ അറിഞ്ഞില്ല.. ക്ലോക്കിലേക്ക് നോക്കി മണിക്കൂറുകൾ കഴിഞ്ഞിരിക്കുന്നു !!