മുള്ളാൻ മുട്ടിയിട്ട് ഞാൻ ബാത്രൂമിലേക്ക് പോയി വന്നപ്പോഴും ചേച്ചി സുഖമായി ഉറങ്ങുകയാണ്.. വീണ്ടും കെട്ടിപിടിച്ചു ബെഡിൽ ചുരുണ്ട് കൂടാൻ തോന്നിയെങ്കിലും.. ഇന്നത്തെ ദിവസമെങ്കിലും പാവം ഉറങ്ങിക്കോട്ടെ എന്ന് കരുതി ഞാൻ അടുക്കളയിലേക്ക് പോയി
രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ഞാൻ ഉണ്ടാക്കി..
വാതിൽക്കൽ അനക്കം കേട്ട് നോക്കുമ്പോ അവിടെ ഞാൻ ചെയ്യുന്ന ജോലികളും ശ്രദ്ധിച്ചു നിക്കുകയാണ്..
“ചേച്ചി എണീറ്റോ?… പല്ലൊക്കെ തേച്ചെങ്കിൽ ബാ കഴിക്കാം.”
എന്റെ അടുത്തേക്ക് ചേച്ചി വന്നേനെ മാറിലേക്കടക്കി നെറുകയിൽ മുത്തം തന്നു.. പിന്നേ കവിളിലും നെറ്റിയിലും തന്നു..
“ഒന്നൂടെ കിട്ടുവോ?”
സംശയത്തോടെ എന്റെ മുഖത്ത് നോക്കി ചേച്ചി നിന്നു
“ഇവിടെ?” ചുണ്ടിൽ തൊട്ടു ഞാൻ ചോദിച്ചപ്പോ വിടർന്ന ഒരു പുഞ്ചിരിയും കവിളിൽ ഒരു ചെറിയ കുത്തും തന്നു ചേച്ചി അടുക്കളയ്ക്ക് പുറത്തേക്ക് പോയി
ടേബിളിൽ ആഹാരം എടുത്ത് വെച്ചിട്ട്.. കുളിക്കാൻ കയറിയ ചേച്ചി ഇറങ്ങുന്നത് കാത്ത് ഞാൻ മൊബൈലിൽ തോണ്ടി ഇരുന്നു
എന്നും മുടങ്ങാതെ ഗുഡ് മോർണിംഗ് ഗുഡ് നൈറ്റ് മെസ്സേജുകൾ ഇടുന്ന വേണി… അതിനൊക്കെ തോന്നുമ്പോൾ മാത്രം റിപ്ലൈ മെസ്സേജ് അയക്കുന്ന ഞാൻ… എനിക്കെന്നോട് തന്നെ ദേഷ്യം തോന്നി… എത്ര ഇഷ്ടം ഉള്ളതുകൊണ്ടായിരിക്കും അവളിങ്ങനെയൊക്കെ പെരുമാറുന്നത്.. അസ്സൽ മൈരൻ തന്നെ ഞാനെന്ന് എനിക്ക് തന്നെ തോന്നിപ്പോയി…
പല ആൺപിള്ളേരും ഒരുപാട് സ്വപ്നം കാണുന്നൊരു പെൺകുട്ടിയാണ് വേണി… ഓമനത്തമുള്ള മുഖവും.. കുട്ടികളെ പോലെ സത്യസന്ധമായ ചിരിക്കും ഉടമ.. ഗോതമ്പിന്റെ നിറവുമുള്ള സുന്ദരി