കട്ടിലിലേക്ക് കമഴ്ന്ന് വീണു… കണ്ണു നിറഞ്ഞൊഴുകി… കാടുകയറി ചിന്തിച്ചു കിടന്നു ഞാൻ അറിയാതെ മയങ്ങിപോയി..!!
കട്ടിലിൽ ഒരു ചെറിയൊരു അനക്കം ഞാൻ അറിഞ്ഞു.. സ്വല്പം തണുപ്പുള്ള എന്തോ വന്നെന്റെ നെറ്റിയിൽ മുടിയിഴകൾ നീക്കി തഴുകി.. മൃദുലമായ കൈവിരലുകൾ… ആ കൈകൾ പിടിച്ചു ഞാൻ എന്റെ മുഖത്തേക്ക് ചേർത്ത് കെട്ടിപിടിച്ചു കിടന്നു അതിനൊപ്പം ചേച്ചിയും എന്റെ അടുത്തേക്ക് നീങ്ങി ചായ്ഞ്ഞിരുന്നു എന്റെ മുകളിൽ മുഖമെത്തിച്ചു.. ചേച്ചിയുടെ ചുടുശ്വാസമെന്റെ മുഖത്തടിച്ചു..
“..കുട്ടൂ… വാ എഴുന്നേറ്റെ അത്താഴം കഴിച്ചിട്ട് കിടക്ക്…”
പറഞ്ഞത് ശ്രദ്ധിക്കാതെ ചേച്ചിയെ പിടിച്ചു വലിച്ചു ഞാൻ ബെഡ്ഡിലേക്കിട്ടു ചേച്ചിയുടെ വശത്തേക്ക് ചെരിഞ്ഞു കിടന്നു..
എതിർപ്പുകൾ ഒന്നുമില്ലാതെ ചേച്ചി കിടന്നു.. അതെപ്പോഴും അങ്ങനെയാണ് ഞാൻ ഒന്ന് വിഷമിച്ചാൽ ചേച്ചിയെ കെട്ടിപിടിച്ചു കിടക്കുമ്പോഴേക്കും എന്റെ എല്ലാ വിഷമങ്ങളും മാഞ്ഞുപോകുമായിരുന്നു…
ചേച്ചിയോട് വീണ്ടും ചേർന്ന് കിടന്നു ഞാൻ ചേച്ചിയെ മുറുകെ കെട്ടിപിടിച്ചു.. എന്നെ നന്നായി ചേച്ചി ചേർത്ത് പിടിച്ചു തലമുടിയിലൂടെ കയ്യോടിച്ചു തലോടിക്കൊണ്ടിരുന്നു…
“എന്താ ഇപ്പൊ എന്റെ കുഞ്ഞിന് പറ്റിയെ.. എന്തിനാ വിഷമിക്കണേ നീ..?”
ആ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടന്ന് ഞാൻ അറിയാതെ കരഞ്ഞുപോയി
“..ചേച്ചി എന്നെ വിട്ടെങ്ങും പോവണ്ടാ… ഞാ.. ഞാൻ തനിച്ചായിപോവുമേച്ചി…” ചെറിയ വിങ്ങലോടെ ഞാൻ പറഞ്ഞു തീർന്നതും