പെണ്ണൊരുത്തി 1 [Devil With a Heart]

Posted by

 

“കുട്ടൂ…?” അല്പനേരത്തെ യാത്രയ്ക്ക് ശേഷം ചേച്ചി വിളിച്ചു

 

“ആം..?”

 

“ഇപ്പൊ എന്നെ കൊണ്ട് നടക്കണപോലെ നീ കല്യാണം കഴിക്കണ കുട്ടിയേയും നോക്കണട്ടോ… ആ കുട്ടി ഭാഗ്യം ചെയ്തവളാ… ജോലിയും ഓട്ടവും തിരക്കും ഒക്കെ ആയിട്ട് ജീവിതമാസ്വദിക്കാനേ ഞാൻ മറന്നു… നീ എന്റെ ഭാഗ്യാടാ ..”

 

ഞാൻ ഒന്നും മിണ്ടാതെ വണ്ടി ഓടിച്ചു കൊണ്ടിരുന്നു…

 

“ന്താ കുട്ടൂസേ ഒന്നും മിണ്ടാത്തെ?”

 

“എനിക്ക് കല്യാണോം കോപ്പൊന്നും വേണ്ട!!”

 

“കോപ്പ് വേണ്ട പക്ഷെ കല്യാണം വേണം..” എന്റെ തോളിൽ തല വെച്ച്, ശരീരം ഒട്ടിച്ചേർത്ത് വച്ചിരുന്നുകൊണ്ട് ചേച്ചി ചിരിയോടെ പറഞ്ഞു

 

“കുറച്ചുകൂടെ കഴിഞ്ഞിട്ട് ഒരു ജോലി ഒക്കെ ആയിട്ട് ന്റെ കുട്ടൂസിന് നല്ല തങ്കം പോലെയൊരു കുട്ടിയേ ഈ ചേച്ചി കണ്ടുപിടിച്ചങ്ങു തരും… അല്ല എന്തിനാ വേറെ അന്വേഷിക്കണേ ആ വേണിയെ നമുക്കൊന്ന് ആലോചിച്ചാലോടാ?”

 

“വെറുതെ ഇരിക്കുന്നുണ്ടോ ഒന്ന്!!!” എനിക്ക് കേൾക്കുന്നതൊന്നും സഹിക്കുന്നുണ്ടായില്ല

 

 

“അജ്ജോടാ എന്റെ പൊന്നിന് ദേഷ്യം വന്നോ?” പിറകിലിരുന്നു കൊണ്ട് എന്റെ താടിയിൽ പിടിച്ച് ആട്ടി കൊഞ്ചിച്ചുകൊണ്ട് ചേച്ചി പറഞ്ഞു

 

“വല്ലതും കഴിച്ചിട്ട് പോകാം..റെസ്റ്റോറന്റ് വല്ലതും കണ്ടാൽ നിർത്തിക്കോ”

 

“എനിക്കൊന്നും വേണ്ട!!” വിശപ്പുണ്ടെങ്കിലും ഉള്ളിലെ ദേഷ്യത്തിൽ ഞാൻ പറഞ്ഞു

 

“ന്റെ പൊന്നിന്റെ ദേഷ്യം ചേച്ചി മാറ്റി തരട്ടെ?”

 

മിണ്ടിയില്ല ഞാൻ

 

വണ്ടി കുറച്ച് ഇരുട്ടുള്ളതും എന്നാൽ അങ്ങിങ് മാത്രം അരണ്ട തെരുവ് വിളക്കുകളുമുള്ള റോഡിലേക്ക് കയറി..

Leave a Reply

Your email address will not be published. Required fields are marked *