അത് കേട്ട് ചേച്ചി പൊട്ടി ചിരിച്ചു
.
.
ചേച്ചിയുടെ സ്കൂട്ടറിൽ ഞങ്ങൾ യാത്ര തുടങ്ങി…
ഒറ്റനോട്ടത്തിൽ ഒരു പ്രണയജോഡികൾ പോലെ തോന്നുമെന്ന് എനിക്കുറപ്പായിരുന്നു..
ഞങ്ങൾ നേരെ പോയത് സിറ്റിയിലെ ഒരു മാളിലേക്കാണ്… അവിടെ കുറച്ചു നേരം കറങ്ങി നടന്നിട്ട്… ഡ്രസ്സ് എടുക്കാൻ ഒരു ഷോപ്പിലേക് കയറി ഇടയ്ക്ക് ചേച്ചി ഡ്രെസ്സുകൾ എടുക്കുന്നതിനിടയിൽ ഒരു കാൾ എടുക്കാനായി ഞാനൊന്ന് മാറി..
കാൾ കട്ട് ചെയ്ത് തിരികെ ചേച്ചിയെ അന്വേഷിച്ചു ഉള്ളിൽ കയറുമ്പോ അടുത്തായി രണ്ട് ചെക്കന്മാർ നിൽക്കുന്നുണ്ട്…ചേച്ചി അതറിയുന്നുണ്ടായില്ല..
അവന്മാർ വീണ്ടും ചേച്ചിക്ക് അടുക്കലേക്ക് നീങ്ങുന്നുണ്ട്…ഞാൻ വേഗം ചേച്ചിക്ക് അരികിൽ എത്തിയതും അവന്മാർ തുണികളിലേക്ക് ശ്രദ്ധിമാറ്റി നിന്നു പരുങ്ങി…
ചേച്ചിക്ക് അടുത്ത് നിന്ന ഞാൻ ചേച്ചിയുടെ അരയിൽ കൈകൾ വെച്ചിട്ട് ചേച്ചിയോട് സംസാരിച്ചു… പക്ഷെ എന്റെ ശ്രദ്ധ അവന്മാരെയായിരുന്നു… ഇടങ്കണ്ണിട്ട് അവന്മാർ നോക്കുന്നുണ്ട്..
നോട്ടം തമ്മിൽ കുരുങ്ങിയപ്പോ “എന്തെടാ?” എന്നർഥത്തിൽ കലിപ്പാക്കി നോക്കിയപ്പോ കാട്ടിയപ്പോ ചുമൽ കൂച്ചിയിട്ട് അവന്മാർ അവിടുന്ന് സ്കൂട്ട് ആയി
“എന്താടാ അവിടെ?” ഞാൻ മറ്റെങ്ങോട്ടോ നോക്കുന്നത് കണ്ട് ചേച്ചി എന്നോടായി ചോദിച്ചു
“ഏയ് ഒന്നുല്ല!!”
ചേച്ചി അടക്കി ചിരിച്ചു… ചേച്ചിക്ക് മനസ്സിലായിരുന്നു ഞാൻ ആരെയോ നോക്കി പേടിപ്പിച്ചതാണെന്ന്
“എന്തിനാ ചിരിക്ക്ന്നേ..?” ഞാൻ ചോദിച്ചു